പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ അപ്രതീക്ഷിത ട്വിസ്റ്റും നാടകീയ രംഗങ്ങളും; ജോസ് ടോം എത്തിയത് കെ.എം. മാണിയുടെ കബറിടത്തില്‍ കമിഴ്ന്നുകിടന്നു പ്രാര്‍ഥിച്ച ശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 4, 2019

പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ അപ്രതീക്ഷിത ട്വിസ്റ്റും നാടകീയ രംഗങ്ങളും; ജോസ് ടോം എത്തിയത് കെ.എം. മാണിയുടെ കബറിടത്തില്‍ കമിഴ്ന്നുകിടന്നു പ്രാര്‍ഥിച്ച ശേഷം

കോട്ടയം: പാലായിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കേരളാകോണ്‍ഗ്രസ് വലിയ തലവേദനയായി മാറിയിരിക്കുന്ന യുഡിഎഫില്‍ പത്രികാ സമര്‍പ്പണത്തിന്റെ അവസാന മണിക്കൂറില്‍ അപ്രതീക്ഷിത ട്വിസ്റ്റും നാടകീയ രംഗങ്ങളും. പാലായും തൊടുപുഴയും കേന്ദ്രീകരിച്ചു നടന്ന അത്യന്തം നാടകീയമായ നീക്കങ്ങള്‍ യു.ഡി.എഫ്, എല്‍.ഡി.എഫ്. കേന്ദ്രങ്ങളില്‍ ഒരുപോലെ ആകാംക്ഷ ജനിപ്പിച്ചു.

പാലായിലെ വീട്ടില്‍ നിന്നും രാവിലെ തന്നെ ഇറങ്ങിയ ജോസ് ടോം ആദ്യം തന്നെ കെ.എം. മാണി അന്ത്യവിശ്രമം കൊളളുന്ന ളാലം കത്തീഡ്രല്‍ പളളയിലെ കബറിടത്തില്‍ പോയി പ്രാര്‍ഥിച്ചു. വികാരാധീനനായി കബറിടത്തില്‍ കമിഴ്ന്നുകിടന്നു പ്രാര്‍ഥിച്ചശേഷം കെ. മാണിയുടെ കരിങ്ങോഴയ്ക്കല്‍ തറവാട്ടിലേക്ക് എത്തിയ ജോസ് ടോം കെ.എം.മാണിയുടെ പത്‌നി കുട്ടിയമ്മയുടെ അനുഗ്രഹം വാങ്ങി ജോസ് കെ. മാണിക്കൊപ്പമാണ് പത്രിക നല്‍കാനായി ഇറങ്ങിയത്.

ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ ചിഹ്നത്തെപ്പറ്റി ചോദിച്ചപ്പോള്‍ വികാരാധീനനായാണ് മറുപടി പറഞ്ഞത്.കെ.എം. മാണിയും രണ്ടിലയും തമ്മിലുളള ബന്ധത്തെപ്പറ്റി പറയുമ്പോള്‍ ജോസ് കെ. മാണിയുടെ വാക്കുകള്‍ ഇടയ്‌ക്കെല്ലാം മുറിഞ്ഞു. രണ്ടില ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസ് കെ. മാണി പറഞ്ഞു. ഇതിനിടെയത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.യ്ക്കും ഡി.സി.സി. പ്രസിഡന്റ് ജോഷി ഫലിപ്പിനുമൊപ്പം പത്രികാ സമര്‍പ്പണത്തിനായി ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ വരണാധികാരിക്ക് മുന്നില്‍ എത്തി.

പത്രിക സമര്‍പ്പണം നടന്നു വരുന്നതിനിടെ തൊടുപുഴയില്‍ പി.ജെ. ജോസഫ് ചാനലുളോട് പറഞ്ഞ വാര്‍ത്ത പുറത്തു വന്നു. ജോസ് കെ. മാണി ആവശ്യപ്പെടാത്തതിനാല്‍ രണ്ടില അനുവദിക്കാനാകില്ലെന്നായിരുന്നു ജോസഫിന്റെ പ്രഖ്യാപനം. പത്രികാ സമര്‍പ്പണത്തിന് ശേഷം പുറത്തുവന്ന നേതാക്കളോട് ജോസഫിന്റെ പ്രതികരണത്തെപ്പറ്റി ആരാഞ്ഞെങ്കിലും പിന്നീട് പറയാമെന്ന നിലപാടാണ് നേതാക്കള്‍ സ്വീകരിച്ചത്. ഇതിനിടെ ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെയാണ് കളം മാറിയത്്. ജോസ് കെ. മാണി വിഭാഗത്തിലെ ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് ഉപവരണാധികാരി മുമ്പാകെ ജോസ് ടോമിന് രണ്ടില ചിഹനം അനുവദിക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കി.

അരമണിക്കൂറിനകം പാര്‍ട്ടി ഭരണഘടനയുടെ കോപ്പിയും ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തുകൊണ്ടുളള തീരുമാനം സ്‌റ്റേ ചെയ്ത കോടതി ഉത്തരവിന്റെ പകര്‍പ്പുമായി പി.ജെ. ജോസഫിന്റെ പേഴ്്്‌സണല്‍ അസിസ്റ്റന്റ്് സുധീഷ് െകെമളും ഉപവരാണാധികാരിക്ക് മുന്നില്‍ എത്തി്. തൊട്ടുപിന്നാലെ ജോസഫ് പക്ഷത്തെ ജോസഫ് കണ്ടത്തിലും പത്രിക സമര്‍പ്പിക്കാനെത്തി. ഇതോടെ രാഷ്ട്രീയ കേരളത്തിന്റെ നോട്ടം വീണ്ടും ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലായി.

പത്രികാ സമര്‍പ്പണം അവസാനിച്ചുവെന്നു ഉദ്യോഗസ്ഥര്‍ കരുതിയപ്പോഴാണു പുതിയ സ്ഥാനാര്‍ഥി എത്തിയത്. മൂന്നിനു ശേഷമാണു ജോസഫ് കണ്ടത്തില്‍ പത്രിക സമര്‍പ്പണത്തിനെത്തിയത്. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ പൂര്‍ണമായും ളാലം ബ്ലോക്ക് ഓഫീസിലേക്ക് എത്തി. ജോസഫ് പത്രിക സമര്‍പ്പിച്ച് ഇറങ്ങി, താന്‍ പാര്‍ട്ടിയുടെയോ, യു.ഡി.എഫിന്റെയോ സ്ഥാനാര്‍ഥിയല്ലെന്നും സ്വതന്ത്രനാണെന്നും പറഞ്ഞതോടെ വീണ്ടും ട്വിസ്റ്റ്. മാധ്യമപ്രവര്‍ത്തകര്‍ ആവര്‍ത്തിച്ച് ചോദിച്ചപ്പോഴും താന്‍ സ്വതന്ത്രനാണെന്ന നിലപാട് ജോസഫ് ആവര്‍ത്തിച്ചു. ഇതോടെ പാലായില്‍ ജോസഫ് വിഭാഗം വിമത സ്ഥാനാര്‍ഥിയെ മത്സരിപ്പിക്കുന്നുവെന്ന വാര്‍ത്ത പരന്നു. ജോസഫിന്റെ നീക്കത്തില്‍ അമ്പരന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉടനടി പി.ജെ.ജോസഫിനെ ബന്ധപ്പെട്ടു. വിമത സ്ഥാനാര്‍ഥി അല്ലെന്നും ഡമ്മി സ്ഥാനാര്‍ഥിയാണെന്നുമായിരുന്നു ജോസഫിന്റെ മറുപടി.

രണ്ടിലയുടെ പേരില്‍ കേരളാ കോണ്‍ഗ്രസിലുണ്ടായ ചേരിപ്പോര് പുതിയ തലത്തിലേക്കു നീങ്ങിയതു യു.ഡി.എഫ്. നേതൃത്വം കരുതലോടെയാണു വീക്ഷിക്കുന്നത്. ജോസ് ടോം പത്രിക സമര്‍പ്പിക്കുമ്പോള്‍ രണ്ടില ചിഹ്‌നം പി.ജെ. ജോസഫ് അനുവദിക്കുമോയെന്നതു മാത്രമായിരുന്നു രാവിലെ എല്ലാവരും ഉറ്റുനോക്കിയിരുന്നത്. യു.ഡി.എഫ്. നേതൃത്വം ഇടപെടുമെന്നു ചിഹ്‌നം അനുവദിക്കപ്പെടുമെന്നും പ്രചാരണവുമുണ്ടായിരുന്നു. ഇതിനിടെ വിഷയം യു.ഡി.എഫ്. വിഷയം ഗൗരവത്തോടെയാണു കാണുന്നതെന്നു ജോസ് കെ.മാണിയുടെ പ്രസ്താവനയെത്തി. ഫലത്തില്‍ സൂക്ഷ്മപരിശോധന നടക്കുന്ന ഇന്നും ചിഹ്‌നം അനുവദിക്കുന്ന ദിവസവും പാലാ വീണ്ടും വാര്‍ത്തകളില്‍ നിറയുമെന്ന് ഉറപ്പ്.

ചിഹ്‌ന പ്രശ്‌നം െവെകാരികമായി അവതരിപ്പിച്ച് വോട്ട് തേടാനാണു ജോസ് കെ.മാണി വിഭാഗത്തിന്റെ ശ്രമം, ഇതേ വിഷയം യു.ഡി.എഫിനെ കുത്താനുള്ള ആയുധമാക്കുകയാണ് എല്‍.ഡി.എഫ്. ഇതുവരെ സ്വതന്ത്രരുടേതുള്‍പ്പടെ 23 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. െപെനാപ്പിള്‍, ബോള്‍, ഓട്ടോറിക്ഷ എന്നീ ചിഹ്നങ്ങളിലൊന്നാണ് ജോസ് ടോം സ്വതന്ത്രനായി നല്‍കിയ പത്രികയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.



from mangalam.com https://ift.tt/2MV15dp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages