പാലാ: പത്രികാ സമര്‍പ്പണം പൂര്‍ത്തിയായതോടെ പാലായില്‍ 17 സ്ഥാനാര്‍ഥികള്‍. ഇന്നലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസ് ടോമും ബി.ജെ.പി.സ്ഥാനാര്‍ഥി എന്‍. ഹരിയും പത്രിക സമര്‍പ്പിച്ചു. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്നു കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ഏഴാണ്.
യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി ജോസ് ടോം ഉപവരണാധികാരിയായ ളാലം ബി.ഡി.ഒ.ഇ.ദില്‍ഷാദിന് പത്രിക സമര്‍പ്പിച്ചു മുന്നു സെറ്റ് നാമനിര്‍ദ്ദേശക പത്രികകളാണ് സമര്‍പ്പിച്ചത്്. ഒരെണ്ണം കേരളാ കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥിയായും രണ്ടെണ്ണം സ്വതന്ത്ര സ്ഥാനാര്‍ഥിയായുമാണ് നല്‍കിയത്. ജോസ്.കെ.മാണി എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ്, ഫിലിപ്പ് കുഴികുളം എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി എന്‍.ഹരി മൂന്ന് സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. എന്‍ ഡി എ നേതാക്കളായ ശോഭ സുരേന്ദ്രന്‍, കെ.പി.ശ്രീശന്‍ മാസ്റ്റര്‍, പി.സി.തോമസ്, ഷോണ്‍ ജോര്‍ജ്, പി.അനില്‍കുമാര്‍ എന്നിവരും പത്രിക സമര്‍പ്പണത്തിന് എന്‍.ഹരിക്ക് ഒപ്പമുണ്ടായിരുന്നു.
ജോസ് ടോമിന്റെ കൈയില്‍ 20000 രൂപയും ഭാര്യ ജെസിയാമ്മയുടെ കൈയില്‍ 25000 രൂപയും മകന്‍ അമല്‍ ടോമിന്റെ കൈയില്‍ 8000 രൂപയുമുണ്ട്. ജോസിനു ബാങ്ക് നിക്ഷേപമായി 1.22 ലക്ഷം രൂപയും ഭാര്യയ്ക്കു 63928 രൂപയും മകനു 1118 രൂപയുമുണ്ട്. ജോസിനും ഭാര്യയ്ക്കും മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ 150 വീതം ഷെയറുകളുണ്ട്. ഒന്നിന് 200 രൂപ മൂല്യമുള്ളതണ് ഈ ഷെയര്‍. ഭാര്യയ്ക്കു പൂവരണി സര്‍വീസ് സഹകരണ ബാങ്കിന്റെ 50 രൂപ വില വരുന്ന 100 ഷെയറുകളുമുണ്ട്.
മകനു മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ഒരു ഷെയറുണ്ട്. മകന്റെ പേരില്‍ 49411 രൂപയുടെ എല്‍.ഐ.സി. പോളിസിയുണ്ട്. ഭാര്യയ്ക്കു 8.68 ലക്ഷം രൂപയുടെയും മകന് 1.68 ലക്ഷം രൂപയുടെയും സ്വര്‍ണമുണ്ട്. 3.55 കോടി രൂപ വില വരുന്ന 2.37 ഏക്കര്‍ സ്ഥലം ജോസിന്റെ പേരിലുണ്ട്. വീടുള്‍പ്പെടെ 35 ലക്ഷം രൂപയുടെ കെട്ടിടം ജോസിന്റെ പേരിലുണ്ട്. ജോസിനും ഭാര്യയ്ക്കും 15 ലക്ഷം രൂപ വീതമുള്ള ലോണ്‍ മീനച്ചില്‍ സര്‍വീസ് സഹകരണ ബാങ്കിലുണ്ട്. ഭാര്യയ്ക്ക് 1.60 ലക്ഷം രൂപയുടെ ചിട്ടികുടിശികയുമുണ്ട്.
എന്‍.ഡി.എ. സ്ഥാനാര്‍ഥി എന്‍.ഹരിയുടെ കൈവശം പണമായി 20,000 രൂപയും ഭാര്യയുടെ കൈയില്‍ 5000 രൂപയും അച്ഛന്‍ നാരായണന്‍ നായരുടെ കൈവശം 2000 രൂപയുമുണ്ട്. ഹരിക്ക് 4.64ലക്ഷം രൂപയുടേയും ഭാര്യയ്ക്ക് 1.74 ലക്ഷം രൂപയുടേയും നിക്ഷേപമുണ്ട്. ഭാര്യയ്ക്ക് നാലു ലക്ഷം രൂപയുടെ കാറും 30,000 രൂപയുടെ സ്‌കൂട്ടറുമുണ്ട്. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമായി 20 പവന്‍ സ്വര്‍ണവുമുണ്ട്. ഇരുവര്‍ക്കും സ്വന്തമായി ഭൂമിയില്ല. ഭാര്യയ്ക്ക് 1.63 ലക്ഷം രൂപയുടെ സത്യവാങ്മൂലത്തില്‍ പറയുന്നു. ഭാര്യയ്ക്ക് 1.63 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.
from mangalam.com https://ift.tt/32xmxZw
via IFTTT
No comments:
Post a Comment