ന്യൂഡല്‍ഹി: നിര്‍മ്മാണത്തില്‍ ഇരുന്ന നാലുനില കെട്ടിടം തകര്‍ന്നുവീണ് രണ്ട് പേര്‍ മരിച്ചു. നിരവധി ആളുകള്‍ കെട്ടിടത്തില്‍ കുടുങ്ങികിടക്കുകയാണ്. വടക്ക് കിഴക്കന്‍ ഡല്‍ഹിയുടെ ശീലാപൂരില്‍ തിങ്കളാഴ്ച രാത്രിയോടെയാണ് കെട്ടിടം തകര്‍ന്നുവീണത്. കുടുങ്ങികിടക്കുന്നവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
തിങ്കളാഴ്ച രാത്രി 11.29ഓടെയാണ് അപകടമുണ്ടായത്. തുടര്‍ന്ന് ആറോളം അഗ്നിശമനസേന വാഹനങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. ആറു പേരെ രക്ഷിച്ചുവെന്നും നിരവധിയാളുകള്‍ കുടുങ്ങികിടക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
from mangalam.com https://ift.tt/2HDJd2m
via IFTTT
No comments:
Post a Comment