ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ്: ഇനി പ്രതീക്ഷ കാബിനറ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 16, 2019

ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ്: ഇനി പ്രതീക്ഷ കാബിനറ്റിൽ

തൃശ്ശൂർ: ധനകാര്യ മന്ത്രാലയത്തിന്റെ എതിർപ്പുണ്ടെങ്കിലും ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രമന്ത്രിസഭയ്ക്ക് തീരുമാനമെടുക്കാം. മന്ത്രിസഭാ ഉപസമിതിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പാക്കേജ് യാഥാർഥ്യമാവുമെന്നാണ് ഇനിയുള്ള പ്രതീക്ഷ. ബുധനാഴ്ച പാക്കേജ് കാബിനറ്റിന്റെ പരിഗണനയ്ക്കു വരുമെന്ന് സൂചനയുണ്ട്.സാമ്പത്തികമായി വലയുന്ന കമ്പനിക്ക്‌ സർക്കാർ സഹായമില്ലാതെ പിടിച്ചുനിൽക്കാനാവാത്ത സ്ഥിതിയാണ്. സ്വന്തം വരുമാനംകൊണ്ട് പ്രതിസന്ധി മറികടക്കാനാവില്ലെന്ന യാഥാർഥ്യം മനസ്സിലാക്കിയാണ് അമിത്ഷാ, നിർമല സീതാരാമൻ, രവിശങ്കർ പ്രസാദ് എന്നിവരടങ്ങുന്ന മന്ത്രിസഭാ സമിതി പുനരുദ്ധാരണ പാക്കേജ് തയ്യാറാക്കിയത്. സ്വകാര്യ കമ്പനികൾ 5ജിയിലേക്കുള്ള തയ്യാറെടുപ്പുകൾ നടത്തുമ്പോൾ ബി.എസ്.എൻ.എൽ. 3ജിയിൽ തുടരുന്നതാണ് പ്രധാന തിരിച്ചടിയെന്ന് സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് 4ജി അനുവദിക്കണമെന്ന നിലപാടിലെത്തിയത്. എന്നാൽ ഇതിനുള്ള ചെലവായ 14,000 കോടി രൂപ കമ്പനിക്ക് താങ്ങാനാവില്ലെന്നും അത് സർക്കാർ വഹിക്കാമെന്നുമാണ് ധാരണയിലെത്തിയത്. 4ജി അനുവദിക്കുന്ന കാര്യത്തിൽ ബി.എസ്.എൻ.എല്ലിനുണ്ടായിരുന്ന നിയമതടസ്സവും മാറിയതോടെ കാര്യങ്ങൾ അനുകൂലമായി. എന്നാൽ ഇത്രയും തുക അനുവദിക്കുന്ന കാര്യത്തിലാണ് ധനവകുപ്പ് എതിർപ്പറിയിച്ചത്. കമ്പനിയിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണെന്ന വിലയിരുത്തലിലാണ് വി.ആർ.എസിനുള്ള ശുപാർശ പാക്കേജിൽ ഉൾപ്പെടുത്തിയത്. വൻ തുക ഇക്കാര്യത്തിൽ ചെലവിടേണ്ടിവരുമെന്ന് ധനവകുപ്പ് ചൂണ്ടിക്കാട്ടി. പെൻഷൻപ്രായം കുറയ്ക്കണമെന്ന നിർദേശവും പാക്കേജിലുണ്ട്.ധനവകുപ്പിന്റെ എതിർപ്പുണ്ടെങ്കിലും പൊതുവികാരം കണക്കിലെടുത്ത് പാക്കേജിന് കേന്ദ്രമന്ത്രിസഭയ്ക്ക് അംഗീകാരം നൽകാവുന്നതേ ഉള്ളൂ.


from mathrubhumi.latestnews.rssfeed https://ift.tt/30nWCCr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages