മാതൃഭൂമിയുടെ ‘എന്റെ എടക്കാട്’ പദ്ധതിക്ക് സി.എസ്.ആർ. ടൈംസ് അവാർഡ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 18, 2019

മാതൃഭൂമിയുടെ ‘എന്റെ എടക്കാട്’ പദ്ധതിക്ക് സി.എസ്.ആർ. ടൈംസ് അവാർഡ്

ന്യൂഡൽഹി: കോഴിക്കോട് എടക്കാട് വാർഡിൽ എയർഇന്ത്യ എക്സ്പ്രസുമായി സഹകരിച്ച് മാതൃഭൂമി നടപ്പാക്കുന്ന 'എന്റെ എടക്കാട്' പദ്ധതിക്ക് സി.എസ്.ആർ. ടൈംസ് അവാർഡ് ലഭിച്ചു. കേന്ദ്ര ആഭ്യന്തരസഹമന്ത്രി ജി. കിഷൻ റെഡ്ഡിയിൽനിന്ന് ക്ലബ്ബ് എഫ്.എം. പ്രോഗ്രാം ഹെഡ് മയൂരാ ശ്രേയാംസ് കുമാർ അവാർഡ് ഏറ്റുവാങ്ങി. രാജ്യസഭാംഗവും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി. വീരേന്ദ്രകുമാർ, ദേശീയ വനിതാകമ്മിഷൻ അധ്യക്ഷ രേഖാശർമ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. എടക്കാട് വാർഡ് സമ്പൂർണ മാലിന്യമുക്തപ്രദേശമാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കാണ് മാതൃഭൂമിക്ക് പുരസ്കാരം ലഭിച്ചത്. ബയോ ടെക്നീഷ്യന്റെയും പ്രോജക്ട് കോ-ഓർഡിനേറ്റർമാരുടെയും സഹായത്തോടെ ഓരോ വീട്ടിലെയും മാലിന്യനിർമാർജനസാധ്യതകൾ പഠിച്ച് അനുയോജ്യമായ സൗകര്യങ്ങൾ ഏർപ്പെടുത്തുകയാണ് ചെയ്യുന്നത്. രണ്ടായിരം വീടുകൾ ഒരുമിക്കുന്ന ശുചിക്കൂട്ടം സംഘടനയിലൂടെ ബോധവത്കരണവും പരിഹാരമാർഗങ്ങളും നൽകുന്നുണ്ട്. മാതൃഭൂമിക്കുപുറമേ, ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ്, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ, നാൽകോ, ഓയിൽ ഇന്ത്യ, കോറമണ്ഡൽ ഇൻഡസ്ട്രീസ് തുടങ്ങിയ സ്ഥാപനങ്ങളും സാമൂഹികപ്രതിബദ്ധതാ പദ്ധതിക്കുള്ള (സി.എസ്.ആർ.) അവാർഡ് ഏറ്റുവാങ്ങി. എ.ഐ.സി.ടി.ഇ. ചെയർമാൻ ഡോ. അനിൽ സഹസ്രബുദ്ധെ, കെയർസോഫ്റ്റ് ഗ്ലോബൽ സി.ഇ.ഒ. മാത്യു വാച്ചാപറമ്പിൽ തുടങ്ങിയവരും പുരസ്കാരം സ്വീകരിച്ചു. Content Highlights;Mathrubhumis Ente Edakkadprogramme bags CSR Times award


from mathrubhumi.latestnews.rssfeed https://ift.tt/30vjXlz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages