യുണൈറ്റഡ് നേഷൻസ്: വിദേശത്ത് കുടിയേറിയവരുടെ എണ്ണത്തിൽ ഒന്നാംസ്ഥാനത്ത് ഇന്ത്യയെന്ന് ഐക്യരാഷ്ട്രസഭ. 2019-ലെ കണക്കുപ്രകാരം 1.75 കോടി ഇന്ത്യക്കാരാണ് വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയതെന്ന് യു.എന്നിന്റെ സാന്പത്തിക, സാമൂഹികകാര്യ വിഭാഗത്തിന്റെ (ഡി.ഇ.എസ്.എ.) ജനസംഖ്യാ വിഭാഗം പുറത്തുവിട്ട 'ഇന്റർനാഷണൽ മൈഗ്രന്റ് സ്റ്റോക്ക്-2019' വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങൾ നടത്തിയ വിദേശപൗരന്മാരുടെ സെൻസസ് പ്രകാരമുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയതാണ് റിപ്പോർട്ട്. മൊത്തം കുടിയേറ്റക്കാരുടെ എണ്ണത്തിന്റെ മൂന്നിലൊന്നും പത്തുരാജ്യങ്ങളിൽനിന്നാണ്. മറ്റുരാജ്യങ്ങളിലേക്ക് കുടിയേറിയവരുടെ എണ്ണത്തിൽ മെക്സിക്കോയാണ് രണ്ടാമത്. 1.18 കോടിപ്പേരാണ് മെക്സിക്കോയിൽനിന്നുള്ള കുടിയേറ്റക്കാർ. മൂന്നാമത് ചൈനയും നാലാമത് റഷ്യയുമാണ്. 2019-ൽ 51 ലക്ഷം വിദേശപൗരന്മാർ ഇന്ത്യയിലേക്ക് കുടിയേറി. 2015-ൽ ഇത് 52 ലക്ഷമായിരുന്നു. ബംഗ്ലാദേശ്, പാകിസ്താൻ, നേപ്പാൾ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് കൂടുതൽ. ഇതിൽ 2,07,000 പേർ അഭയാർഥികളാണ്. ഇന്ത്യയിലെത്തിയ വിദേശകുടിയേറ്റക്കാരുടെ നാലുശതമാനമാണ് അഭയാർഥികളുടെ എണ്ണം. 2019-ലെ കണക്കുപ്രകാരം യൂറോപ്പിലാണ് ഏറ്റവുംകൂടുതൽ കുടിയേറ്റക്കാരെത്തിയത്; 8.2 കോടി. 5.9 കോടിപ്പേർ വടക്കേ അമേരിക്കയിലും 4.9 കോടിപ്പേർ വടക്കേ ആഫ്രിക്കയിലേക്കും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കും കുടിയേറി. സ്ഥാനം രാജ്യം കുടിയേറിയവരുടെ എണ്ണം 1. ഇന്ത്യ 1.7 കോടി 2. മെക്സിക്കോ 1.18 കോടി 3 ചൈന 1.07 കോടി 4 റഷ്യ 1.05 കോടി 5 സിറിയ 82 ലക്ഷം 6 ബംഗ്ലാദേശ് 78 ലക്ഷം 7 പാകിസ്താൻ 63 ലക്ഷം 8 യുക്രൈൻ 59 ലക്ഷം 9 ഫിലിപ്പീൻസ് 54 ലക്ഷം 10 അഫ്ഗാനിസ്താൻ 51 ലക്ഷം Content Highlights:Indian diaspora largest in the world - UN
from mathrubhumi.latestnews.rssfeed https://ift.tt/2IcodAc
via
IFTTT
No comments:
Post a Comment