അതിര്‍ത്തിയില്‍ തമ്പടിച്ച് ഭീകരര്‍; ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമെന്ന് ഡി.ജി.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

അതിര്‍ത്തിയില്‍ തമ്പടിച്ച് ഭീകരര്‍; ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമങ്ങള്‍ വ്യാപകമെന്ന് ഡി.ജി.പി

ശ്രീനഗർ: കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ജമ്മു കശ്മീർ ഡി.ജി.പി. ദിൽബാഗ് സിങ്. രജൗരി,പൂഞ്ച്,ഗുരേസ്,കർണാഹ്,കേരൻ,ഗുൽമാർഗ് തുടങ്ങിയ മേഖലകളിലാണ് നുഴഞ്ഞുകയറ്റ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കാൻ പോലീസ് ശ്രമങ്ങൾ തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ലഷ്കർ ഇ തൊയ്ബ ഭീകരനായ ആസിഫ് മഖ്ബൂലിനെകഴിഞ്ഞ ദിവസം ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. ഇതുസംബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിലാണ് കശ്മീരിലെ അതിർത്തി പ്രദേശങ്ങളിലെ നുഴഞ്ഞുകയറ്റ ശ്രമങ്ങളെക്കുറിച്ചും ഡി.ജി.പി. വിശദീകരിച്ചത്. കഴിഞ്ഞദിവസങ്ങളിൽ വിവിധ മേഖലകളിൽ നടന്ന കല്ലേറുകളിൽ നിരവധിപേർക്ക് പരിക്കേറ്റതായും ഡി.ജി.പി. സ്ഥിരീകരിച്ചു. കല്ലേറിൽ ഒരു ട്രക്ക് ഡ്രൈവർ കൊല്ലപ്പെട്ടതായും ഓഗസ്റ്റ് ആറിനുണ്ടായ പ്രതിഷേധത്തിനിടെ പരിക്കേറ്റ 18-കാരൻ കഴിഞ്ഞ നാലാം തീയതി ആശുപത്രിയിൽവച്ച് മരണപ്പെട്ടതായും ഡി.ജി.പി. പറഞ്ഞു. നിയന്ത്രണങ്ങൾ കർശനമാക്കി വളരെ കുറഞ്ഞ തോതിൽ മാത്രമാണ് സേനയെ വിന്യസിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കശ്മീരിലെ നിയന്ത്രണങ്ങളിൽ ഓരോദിവസവും അയവുവരുത്തുന്നുണ്ടെന്നും 90 ശതമാനം മേഖലകളിലും ഇപ്പോൾ നിയന്ത്രണങ്ങളില്ലെന്നും ഡി.ജി.പി. പറഞ്ഞു. ടെലിഫോൺ എക്സ്ചേഞ്ചുകളെല്ലാം ഇപ്പോൾ പൂർണമായും പ്രവർത്തിക്കുന്നു. മൊബൈൽ സേവനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിലും താമസിയാതെ അയവുവരുത്തും. ജമ്മു മേഖലയിലെ രണ്ടുജില്ലകളിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിച്ചു. കൂടുതൽ മേഖലയിൽ വോയിസ് കോൾ സേവനങ്ങൾ പുന:സ്ഥാപിക്കുന്നത് പരിഗണനയിലാണെന്നും ഡി.ജി.പി. വിശദീകരിച്ചു. നിയന്ത്രണരേഖയോട് ചേർന്നുള്ള പ്രദേശങ്ങളിലേക്ക് വൻതോതിൽ ഭീകരരെ എത്തിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുപിന്നാലെയാണ് കശ്മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമങ്ങളും വ്യാപകമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗുൽമാർഗ് മേഖലയിൽ മാത്രം നുഴഞ്ഞുകയറുന്നവരെ തുരത്താൻ 350-ലേറെ ഓപ്പറേഷനുകളാണ് നടത്തിയതെന്നും ഇതുമായി ബന്ധപ്പെട്ട് രണ്ട് ലഷ്കർ ഭീകരരെ അറസ്റ്റ് ചെയ്തതായും ലെഫ്. ജനറൽ കെ.ജെ.എസ്. ധില്ലണും നേരത്തെ വ്യക്തമാക്കിയിരുന്നു. Content Highlights:jammu kashmir dgp says many infiltration attempts reported in kashmir


from mathrubhumi.latestnews.rssfeed https://ift.tt/2Lqtp5w
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages