തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും ; നെടുമ്പാശ്ശേരിയില്‍ വന്‍ സ്വീകരണം പദ്ധതിയിട്ട് എസ്എന്‍ഡിപി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും ; നെടുമ്പാശ്ശേരിയില്‍ വന്‍ സ്വീകരണം പദ്ധതിയിട്ട് എസ്എന്‍ഡിപി

ആലപ്പുഴ: ദുബായില്‍ ചെക്കുകേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഇന്ന് നാട്ടിലെത്തും. പരാതിക്കാരന്‍ നിസാര്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യം അല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തുഷാറിനെതിരേയുള്ള കേസ് അജ്മാന്‍ കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.

നെടുമ്പാശ്ശേരിയില്‍ എത്തുന്ന തുഷാറിന് എയര്‍പോര്‍ട്ട് ടെര്‍മിനല്‍ മൂന്നിലും ആലുവയിലും എസ്എന്‍ഡിപി യോഗത്തിന്റെ വിവിധ യൂണിയനുകളും പോഷക സംഘടനകളും സ്വീകരണം നല്‍കും. വൈകിട്ട് എയര്‍ ഇന്ത്യാ വിമാനത്തിലാണ് തുഷാര്‍ നാട്ടില്‍ എത്തുക. വൈകിട്ട് ഏഴിനാണ് സ്വീകരണം. നെടുമ്പാശ്ശേരിയില്‍ നിന്നും നൂറു കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ ആനയിച്ച് ആലുവ പ്രിയദര്‍ശിനി മുനിസിപ്പല്‍ ടൗണ്‍ഹാളിലാകും സ്വീകരണം നല്‍കുക.

കേസില്‍ നിന്നും കുറ്റവിമുക്തനാക്കപ്പെട്ട തുഷാര്‍ തന്റെ മോചനത്തിന് ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനെയും സന്ദശിക്കുന്നുണ്ട്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല. പരാതിക്കാരനും മലയാളിയുമായ നാസില്‍ അബ്ദുള്ള സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് കണ്ടെത്തിയാണ് ചെക്കുകേസില്‍ അജ്മാന്‍ കോടതി തുഷാറിനെ കുറ്റവിമുക്തനാക്കിയത്.



from mangalam.com https://ift.tt/2LKjg2y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages