പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിക്കാൻ കമ്പനി രൂപവത്കരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

പ്രവാസി മലയാളികളുടെ നിക്ഷേപം സ്വീകരിക്കാൻ കമ്പനി രൂപവത്കരിച്ചു

കൊല്ലം: കേരളത്തിന്റെ പുരോഗതിക്ക് ഉതകുന്നതും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതുമായ മേഖലകളിൽ പ്രവാസി മലയാളികളുടെ നിക്ഷേപങ്ങൾ സ്വീകരിക്കാൻ മുഖ്യമന്ത്രി ചെയർമാനായി കമ്പനി രൂപവത്കരിച്ചു. പത്തുകോടി പ്രവർത്തന മൂലധനമുള്ള കമ്പനി ഭരണസമിതിയുടെ പ്രഥമ യോഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച തിരുവനന്തപുരത്ത് നടന്നു.വിനോദസഞ്ചാരം, വിമാനത്താവളം, തുറമുഖം, എൻ.ആർ.ഐ. ടൗൺഷിപ്പ്, അടിസ്ഥാന സൗകര്യ വികസനം, ആരോഗ്യം, സ്റ്റാർട്ടപ്പ് സംരംഭങ്ങൾ എന്നീ മേഖലകളിലെ മുപ്പത് പദ്ധതികളിൽ നിക്ഷേപങ്ങൾ സ്വീകരിക്കാൻ ആദ്യ ഭരണസമിതി യോഗം തീരുമാനിച്ചു. ഇതിനായി നിക്ഷേപ സംരംഭക യോഗങ്ങൾ ചേരും.വിദേശ വ്യവസായി ഒ.വി. മുസ്തഫയാണ് കമ്പനിയുടെ വൈസ് ചെയർമാൻ. നോർക്ക റൂട്സ് സി.ഇ.ഒ. ഹരികൃഷ്ണൻ നമ്പൂതിരി സ്പെഷൽ ഓഫീസറാണ്. ‘ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെൻറ് ആൻഡ് ഹോൾഡിങ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ രജിസ്ട്രേഷൻ നടപടികൾ ഓഗസ്റ്റ് 25-ന് പൂർത്തിയായിരുന്നു. കഴിഞ്ഞവർഷം ജനുവരിയിൽ തിരുവനന്തപുരത്തു നടന്ന ലോകകേരളസഭ സമ്മേളനത്തിന്റെ തീരുമാനങ്ങളിലൊന്നായിരുന്നു ഇത്. കമ്പനിയുടെ 74 ശതമാനം ഓഹരി സ്വകാര്യ നിക്ഷേപകർക്കും 26 ശതമാനം സർക്കാരിനുമായിരിക്കും.വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന മലയാളികൾക്ക് സുരക്ഷിതമായ നിക്ഷേപം നടത്താനുള്ള മാർഗം എന്ന നിലയിലാണ് കമ്പനി രൂപവത്കരിച്ചിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2O7qaS1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages