മേൽപ്പാലക്കുരുക്കിൽ ഇബ്രാഹിംകുഞ്ഞും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 17, 2019

മേൽപ്പാലക്കുരുക്കിൽ ഇബ്രാഹിംകുഞ്ഞും

കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിച്ചുപണിയാൻ സർക്കാർ തീരുമാനിച്ചതിനിടെ, മുൻമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി.കെ. ഇബ്രാഹിം കുഞ്ഞിനെതിരേ കേസിൽ റിമാൻഡിൽക്കഴിയുന്ന പൊതുമരാമത്ത് മുൻ സെക്രട്ടറി ടി.ഒ. സൂരജ്. നിർമാണച്ചുമതലയുള്ള സ്വകാര്യ കമ്പനിക്ക് നിശ്ചിത തുക മുൻകൂറായി നൽകാൻ തീരുമാനിച്ചത് ഇബ്രാഹിംകുഞ്ഞാണെന്ന് ടി.ഒ. സൂരജ് ഹൈക്കോടതിയിൽ ആരോപിച്ചു. പാലം പണിതകാലത്ത് പൊതുമരാമത്ത് മന്ത്രിയായിരുന്നു ഇബ്രാഹിംകുഞ്ഞ്. പാലാരിവട്ടം മേൽപ്പാലം നിർമാണവുമായി ബന്ധപ്പെട്ട് അഴിമതിക്കേസിൽ ജാമ്യംതേടിയുള്ള ഹർജിയിലാണ് ഈ ആരോപണം. പാലം നിർമിച്ച ആർ.ഡി.എസ്. പ്രോജക്ട്‌സിന് മുൻകൂറായി പണം നൽകിയതിന്റെ പേരിലാണ് സൂരജിനെ വിജിലൻസ് അറസ്റ്റുചെയ്തത്. നിർമാണത്തിന് മുൻകൂറായി നിശ്ചിത തുക നൽകണമെന്ന് കരാറിൽ വ്യവസ്ഥയുണ്ടായിരുന്നില്ല. എന്നാൽ, കമ്പനിക്ക് 8.25 കോടി രൂപ നിർമാണം തുടങ്ങാൻ മുൻകൂറായി നൽകാൻ നിർദേശിച്ചെന്നാണ് സൂരജിനെതിരേയുള്ള ആരോപണം.പണം മുൻകൂർ നൽകണമെന്നാവശ്യപ്പെട്ട് സ്വകാര്യകമ്പനി റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷനു നൽകിയ അപേക്ഷ മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനടക്കമുള്ളവർ പരിശോധിച്ചിരുന്നെന്നാണ് സൂരജിന്റെ വാദം. മുന്നിൽ വന്ന അപേക്ഷ ഒപ്പിട്ട് പൊതുമരാമത്ത് മന്ത്രിക്കു നൽകുകമാത്രമാണ് ചെയ്തതെന്നും ഹർജിയിൽ പറയുന്നു.പലിശയൊന്നും ഈടാക്കാതെ 8.25 കോടിരൂപ മുൻകൂറായി കൊടുക്കാൻ അനുമതി നൽകിയത് മന്ത്രിയാണ്. പിന്നീട് ഇതിനു സേവിങ്സ് ബാങ്ക് നിക്ഷേപങ്ങൾക്കുള്ള പലിശയെക്കാൾ രണ്ടുശതമാനം കൂടുതൽ ഈടാക്കാൻ താൻ നിർദേശിച്ചു. മുൻകൂർ തുക കരാറുകാരുടെ ആദ്യ നാലു ബില്ലിൽനിന്ന് തിരിച്ചുകിട്ടി. ഇതിനുപുറമേ പലിശയായി 8.25 ലക്ഷം രൂപകൂടി ലഭിച്ചു. എസ്.ബി.ഐ.യിൽ അഞ്ചുശതമാനം പലിശയുള്ള കേരള റോഡ് ഫണ്ട് ബോർഡിന്റെ നിക്ഷേപത്തിന് ഏഴുശതമാനം പലിശ ഈയിനത്തിൽ ലഭിച്ചതിനാൽ സർക്കാരിന് നഷ്ടമുണ്ടായെന്ന വാദം ശരിയല്ലെന്നും സൂരജ് വ്യക്തമാക്കുന്നു. ഇടപ്പള്ളി ഫ്ലൈ ഓവർ നിർമാണത്തിന് 25 കോടിരൂപ മുൻകൂർ നൽകിയത് പലിശയില്ലാതെയാണെന്നും സൂരജിന്റെ ഹർജിയിലുണ്ട്.അറസ്റ്റിലായത് നാലുപേർആർ.ഡി.എസ്. പ്രോജക്ട്‌സിന് അന്യായ നേട്ടമുണ്ടാക്കി നൽകിയ കേസിൽ സൂരജ് ഉൾപ്പെടെ നാലുപേരെയാണ് വിജിലൻസ് ഇതുവരെ അറസ്റ്റുചെയ്ത‌ത്. ആർ.ഡി.എസ്. പ്രോജക്ട്സിന്റെ എം.ഡി. സുമിത് ഗോയൽ, കേരള റോഡ്സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷൻ മുൻ അഡീഷണൽ മാനേജർ എം.ടി. തങ്കച്ചൻ, കിറ്റ്‌കോയുടെ ജോയന്റ് ജനറൽ മാനേജർ ബെന്നി പോൾ എന്നിവരാണ് മറ്റുള്ളവർ. ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് ഗൂഢാലോചന നടത്തിയെന്നാണ് ഇവർക്കെതിരേയുള്ള ആരോപണം. ഇവരിപ്പോൾ മൂവാറ്റുപുഴ സബ് ജയിലിലാണ്. സെപ്റ്റംബർ 19 വരെയാണ് ഇവരെ റിമാൻഡ് ചെയ്തിരിക്കുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/2LyQiUh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages