മധ്യപ്രദേശിൽ ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർഥിനികളെയും ഉപയോഗിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 26, 2019

മധ്യപ്രദേശിൽ ഉന്നതരെ വീഴ്ത്താൻ കോളേജ് വിദ്യാർഥിനികളെയും ഉപയോഗിച്ചു

ഇന്ദോർ: മധ്യപ്രദേശ് സർക്കാരിനെ പിടിച്ചുകുലുക്കിയ 'വ്യഭിചാരക്കെണി'സംഘം ഉന്നതരെ വശീകരിക്കാൻ കോളേജ് വിദ്യാർഥിനികളെ ഉപയോഗിച്ചതായി വെളിപ്പെടുത്തൽ. സംഘത്തിനു നേതൃത്വം നൽകിയ ശ്വേതാ ജെയ്നാണ് അന്വേഷണസംഘത്തോട് കുറ്റസമ്മതം നടത്തിയത്. ദരിദ്ര-ഇടത്തരം കുടുംബങ്ങളിലെ ഇരുപത്തിയഞ്ചോളം പെൺകുട്ടികളെ ചതിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഉന്നതർക്കുമുമ്പിലെത്തിച്ചത്. 12 ഉന്നതോദ്യോഗസ്ഥരും മധ്യപ്രദേശ് സർക്കാരിലെ എട്ടു മുൻമന്ത്രിമാരും കോൺഗ്രസ്, ബി.ജെ.പി. നേതാക്കളുമടക്കമുള്ളവർ വിവാദത്തിലകപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. ഇവരെ കെണിയിൽപ്പെടുത്തിയ സംഘത്തിലെ അഞ്ചുസ്ത്രീകളും ഒരു പുരുഷനും നേരത്തേ പോലീസിന്റെ പിടിയിലായിരുന്നു. പ്രതികളിൽനിന്നു പിടിച്ചെടുത്ത തെളിവുകളിൽനിന്നാണ് ഉന്നതർ ഉൾപ്പെട്ട വിവരം പുറത്തായത്. ഉന്നതരെ സ്വാധീനിച്ച് വിവിധ കമ്പനികൾക്കുവേണ്ടി സർക്കാർ കരാറുകൾ നേടിക്കൊടുക്കുകയായിരുന്നു പ്രധാനലക്ഷ്യമെന്നും പ്രതിഫലം വാങ്ങിയാണിത് ചെയ്തതെന്നും ശ്വേത പോലീസിനോടു പറഞ്ഞു. അറസ്റ്റിലായ കോളേജ് വിദ്യാർഥിനി മോണിക്കാ യാദവിനെയും ശ്വേതയെയും ഒപ്പമിച്ചിരുത്തിയും ചോദ്യംചെയ്തു. സംസ്ഥാനത്തെ പ്രശസ്തമായ കോളേജിൽ ചേരുന്നതിനായാണ് താൻ ശ്വേതയെ കണ്ടതെന്നും സർക്കാരിലെ ഉന്നതരുമായി ബന്ധമുണ്ടെന്നാണ് അവർ പറഞ്ഞതെന്നും മോണിക്ക സംഘത്തോടു പറഞ്ഞു. തുടക്കത്തിൽ, ശ്വേതയുടെ വാഗ്ദാനങ്ങൾ തള്ളി മോണിക്ക നാട്ടിലേക്കു തിരിച്ചുപോയി. എന്നാൽ, തട്ടിപ്പുസംഘത്തിലെ ആരതി ദയാൽ എന്ന സ്ത്രീ മോണിക്കയുടെ അച്ഛനെക്കണ്ട് പഠനച്ചെലവ് തന്റെ എൻ.ജി.ഒ. ഏറ്റെടുക്കാമെന്ന് വാഗ്ദാനംചെയ്തു. സാമ്പത്തികസ്ഥിതി മോശമായിരുന്നതിനാൽ അച്ഛൻ പതിനെട്ടുകാരിയായ മോണിക്കയെ ആരതിക്കൊപ്പമയക്കുകയായിരുന്നു. പിന്നീട് സർക്കാർ എൻജിനിയറായ ഹർഭജൻ സിങ്ങിന് വഴങ്ങാൻ ആരതി മോണിക്കയെ നിർബന്ധിച്ചു. അതിന്റെ ദൃശ്യങ്ങൾ പകർത്തിയ ആരതി ഹർഭജനിൽനിന്ന് മൂന്നുകോടിരൂപ ആവശ്യപ്പെടുകയും ചെയ്തു. ഹർഭജൻ സംഘത്തിനെതിരേ പോലീസിൽ പരാതിനൽകിയതോടെയാണ് വ്യഭിചാരക്കെണി സംഘത്തെക്കുറിച്ച് വിവരം പുറത്തുവരുന്നത്. കോളേജ് വിദ്യാർഥികൾക്കുപുറമേ മുപ്പതിലധികം യുവതികളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ബി.ജെ.പി. വിശദീകരണം തേടി ഭോപാൽ/ഇന്ദോർ: പെൺകെണി സംഘത്തിന്റെ സൂത്രധാര ശ്വേതാ ജെയ്ൻ ബി.ജെ.പി.ക്കുവേണ്ടി തിരഞ്ഞെടുപ്പു പ്രചാരണം നടത്തിയിരുന്നെന്ന ആരോപണത്തിൽ പാർട്ടി കേന്ദ്രനേതൃത്വം സംസ്ഥാനനേതാക്കളിൽനിന്ന് വിശദീകരണം തേടി. സുതാര്യ അന്വേഷണം നടക്കണമെന്നും സംസ്ഥാനസർക്കാർ കുറ്റകൃത്യത്തെ രാഷ്ട്രീയമായാണ് കൈകാര്യം ചെയ്യുന്നതെന്നും ബി.ജെ.പി. വക്താവ് ദീപക് വിജയ്വർഗിയ പറഞ്ഞു. 2008-ലെയും 2013-ലെയും നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്കുവേണ്ടി ഇവർ പ്രചാരണം നടത്തുന്നതിന്റെ ചിത്രങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിരുന്നു. content highlights:college students were used in madhyapradesh sex scandal


from mathrubhumi.latestnews.rssfeed https://ift.tt/2n8yaqr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages