കോട്ടയം: ''സ്ഥാനാർഥിത്വം പോയിട്ട് രാഷ്ട്രീയത്തിൽ ഒരുസ്ഥാനവും മോഹിച്ചിട്ടില്ല''- പറയുന്നത് നിഷ ജോസ് കെ. മാണി. സാമൂഹികപ്രവർത്തകയായ നിഷയുടെ പേരാണ് കഴിഞ്ഞദിവസങ്ങളിൽ പാലാ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിപ്പട്ടികയിൽ ചർച്ച ചെയ്തത്. അനുകൂലിച്ചും എതിർത്തും കേരള കോൺഗ്രസിലെതന്നെ രണ്ടു വിഭാഗവും രംഗത്തുവന്നിരുന്നു. ജോസ് ടോമിനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെയാണ് ആ വിവാദം അവസാനിച്ചത്. ചോദ്യങ്ങളോട് നിഷ പ്രതികരിക്കുന്നു... സ്ഥാനാർഥിയാകുമെന്ന് ദിവസങ്ങളായി കേൾക്കുന്നുണ്ടായിരുന്നു. ഇപ്പോൾ മറ്റൊരാളുടെ പേര് പ്രഖ്യാപിച്ചു? എനിക്ക് രാഷ്ട്രീയമോഹങ്ങളില്ല. ഒരു സ്ഥാനവും മോഹിച്ചിട്ടില്ല. എന്റെ ജീവിതപാത വേറെയാണ്. അതിൽ ദൈവത്തിന്റെ വിളിയുണ്ട്. കെ.എം. മാണി സെന്റർ ഫോർ ബജറ്റ് സ്റ്റഡീസിന്റെ ചുമതല വഹിക്കുന്നുണ്ട്. അച്ചാച്ചന്റെ നിറഞ്ഞസ്നേഹത്തിലാണ് അത് നിർവഹിക്കുന്നത്. രാഷ്ട്രീയവിവാദങ്ങളിൽ വലിച്ചിഴയ്ക്കപ്പെടുന്നതിനെപ്പറ്റി? രാഷ്ട്രീയകാര്യങ്ങളിൽ ഞാൻ അഭിപ്രായം പറയാറില്ല. എനിക്കും ജോസിനും രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധങ്ങളുണ്ട്. അതിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. എൻ.സി.പി. നേതാവ് ശരദ്പവാർ, മകൾ സുപ്രിയാ സുലേ എന്നിവരുമായി വളരെ അടുപ്പമുണ്ട്. പവാർ അങ്കിൾ എന്നാണ് ഞാൻ വിളിക്കുന്നത്. അദ്ദേഹത്തിന്റെ പിറന്നാൾ ചടങ്ങിന് ഞങ്ങളെ രണ്ടാളെയും ക്ഷണിച്ചിരുന്നു. പാലാ തിരഞ്ഞെടുപ്പിൽ പ്രവർത്തനത്തിന് ഉണ്ടാകുമോ? ഞാൻ മുമ്പും ചെയ്യുന്ന ചില കാര്യങ്ങളുണ്ട്. അത് രാഷ്ട്രീയവുമായി നേരിട്ട് ബന്ധമുള്ളതല്ല. പക്ഷേ, ജനങ്ങളുമായി ബന്ധമുള്ളതാണുതാനും. സാധാരണക്കാർ ജീവിതപ്രയാസങ്ങളുമായി വരുമ്പോൾ എന്നാൽ കഴിയുന്ന രീതിയിൽ പരിഹാരം കണ്ടെത്താൻ ഇടപെടാറുണ്ട്. അത് തുടരും. കെ.എം. മാണിക്ക് ലഭിച്ച പിന്തുണ ഇപ്പോഴത്തെ സ്ഥാനാർഥിക്ക് കിട്ടുമോ? എന്താ സംശയം. അതിൽ ഒരു കുറവും വരില്ല. അച്ചാച്ചൻ അവസാനകാലത്ത് എന്നെയും ജോസിനെയും രണ്ടു കാര്യങ്ങളാണ് ഏൽപ്പിച്ചത്. ഒന്ന് അമ്മയെ പൊന്നുപോലെ നോക്കണം. രണ്ട് അച്ചാച്ചന് പ്രിയപ്പെട്ട പാലായെ സ്നേഹിക്കണം. ഇവ ഞങ്ങൾ പാലിക്കും. Content Highlights:nisha jose k mani says she does not have desire to contest in pala
from mathrubhumi.latestnews.rssfeed https://ift.tt/34iA6xI
via
IFTTT
No comments:
Post a Comment