കൊച്ചി: ഐഎസ് ഭീകരസംഘടനയില്‍ ചേര്‍ന്ന എട്ടു മലയാളികളും കൊല്ലപ്പെട്ടതായി എന്‍ഐഎ( ദേശീയ അന്വേഷണ ഏജന്‍സി) സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടുവെന്ന് എന്‍ഐഎ സ്ഥിരീകരിച്ച എട്ടു പേരില്‍ ആറു പേര്‍ കാസര്‍കോട് സ്വദേശികളും, രണ്ടു പേര്‍ പാലക്കാട് സ്വദേശികളുമാണ്. അഫ്ഗാനിസ്ഥാനിലെ നംഗര്‍ഹാര്‍ പ്രവിശ്യയില്‍ യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്.
നേരത്തെ ഇവരുടെ മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നുവെങ്കിലും എന്‍ഐഎ സ്ഥിരീകരിച്ചിരുന്നില്ല. തൃക്കരിപ്പൂര്‍ ഉടുമ്പുന്തലയിലെ അബ്ദുള്‍ റാഷിദ് അബ്ദുള്ളയുടെ നേതൃത്വത്തില്‍ ഐഎസില്‍ ചേര്‍ന്ന 23 പേരില്‍ ഉള്‍പ്പെട്ടവരാണ് എട്ടു പേരും. കൂടുതല്‍ നടപടികള്‍ക്കായി എന്‍ഐഎ അഫ്ഗാന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.
അതേസമയം അബ്ദുള്‍ റാഷിദ് രണ്ട് മാസം മുമ്പ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചുവെങ്കിലും എന്‍ഐഎ സ്ഥിരീകരിച്ച പട്ടികയില്‍ അബ്ദുള്‍ റാഷിദിന്റെ വിവരമില്ല. അബ്ദുള്‍ റാഷിദും ഒപ്പമുള്ളവരും ടെലഗ്രാമിലൂടെ പലപ്പോഴായാണ് മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. പടന്ന സ്വദേശികളായ മുഹമ്മദ് മുര്‍ഷിദ്, ഹഫീസുദ്ദീന്‍, ഷിഹാസ്, അജ്മല,തൃക്കരിപ്പൂര്‍ സ്വദേശികളായ മുഹമ്മദ് മര്‍വന്‍, ഇളമ്പച്ചിയിലെ മുഹമ്മദ് മന്‍ഷാദ്, പാലക്കാട് സ്വദേശികളായ ബാസ്റ്റിന്‍, ഷിബി എന്നിവരാണ് കൊല്ലപ്പെട്ടതായി എന്‍ഐഎ സ്ഥിരീകരിച്ചിരിക്കുന്നത്.
from mangalam.com https://ift.tt/2nI1YuA
via IFTTT
No comments:
Post a Comment