10.71 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു, ലോകത്തിന്റെ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി: മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് മെഡലില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 29, 2019

10.71 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ടു, ലോകത്തിന്റെ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി: മിക്‌സഡ് റിലേയില്‍ ഇന്ത്യയ്ക്ക് മെഡലില്ല

ദോഹ: ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വേഗറാണിയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. ജമൈക്കയുടെ സ്പ്രിന്റ് ഇതിഹാസം ഷെല്ലിയുടെ കുതിപ്പ് ഫിനിഷിങ് ലൈന്‍ തൊട്ടത് ലോകത്തിലെ ഏറ്റവും മികച്ച സമയം കുറിച്ചുകൊണ്ടാണ്. രണ്ടു തവണ ഒളിമ്പിക് ചാമ്പ്യനായ 32 കാരിയായ ഷെല്ലി 10.71 സെക്കന്‍ഡിലാണ് ഫിനിഷിങ് ലൈന്‍ തൊട്ടത്.

'പോക്കറ്റ് റോക്കറ്റ്' എന്ന വിളിപ്പേരുള്ള ഷെല്ലിയുടെ നാലാം സ്വര്‍ണനേട്ടമാണിത്. 2013 മോസ്‌കോ ലോക ചാമ്പ്യന്‍ഷിപ്പിലെ അതേ സമയത്തോടെയാണ് ഷെല്ലി ഫിനിഷ് ചെയ്തത്. ലോക ചാമ്പ്യന്‍ഷിപ്പില്‍ മൂന്നു തവണ സ്വര്‍ണം ചൂടിയ ഷെല്ലി 2017 ലണ്ടന്‍ ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ചിരുന്നില്ല. മകന്‍ പിറന്നതോടെയാണ് ഷെല്ലി ട്രാക്കില്‍ നിന്ന് ഇടവേള എടുത്തത്. മത്സരശേഷം രണ്ടു വയസുള്ള മകന്‍ സിയോണിനെ എടുത്തുകൊണ്ടാണ് ഷെല്ലി ആഘോഷിച്ചത്.

ബ്രിട്ടന്റെ യൂറോപ്യന്‍ ചാമ്പ്യനായ ഡിന ആഷര്‍ സ്മിത്ത് ആണ് 10.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് വെള്ളി നേടിയത്. 10.90 സെക്കന്‍ഡില്‍ ഫിനിഷിങ് ലൈന്‍ തൊട്ട് 2017 ല്‍ വെള്ളി മെഡല്‍ നേടിയ മാരി ജോസി ടാ ലോ വെങ്കലം നേടി.

അതേസമയം ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ എന്ന ഇന്ത്യന്‍ പ്രതീക്ഷ അവസാനിച്ചു. ദോഹയിലെ ടലീഫ് സ്‌റ്റേഡിയത്തില്‍ നടന്ന 4.400 മീറ്റര്‍ റിലേ ഫൈനലില്‍ ഏഴാമതായാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. ഫൈനലില്‍ ഈ സീസണിലെ ഏറ്റവും മികച്ച സമയത്തിലാണ് ഇന്ത്യ ഫിനിഷ് ചെയ്തത്. അമേരിക്കയാണ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയത്. ജമൈക്ക വെള്ളിയും ബഹ്‌റിന്‍ വെങ്കലവും നേടി. മുഹമ്മദ് അനസ്, വി.കെ.വിസ്മയ, ജിസ്‌ന മാത്യൂ, നോഹ് നിര്‍മ്മല്‍ ടോം എന്നീ മലയാളികളായിരുന്നു ഫൈനലില്‍ ഇന്ത്യയ്ക്കായി ട്രാക്കില്‍ ഇറങ്ങിയത്.



from mangalam.com https://ift.tt/2nFyOMx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages