പീരുമേട്: സംസ്ഥാനത്ത് ആദ്യമായി എ.ഐ.എ.ഡി.എം.കെ.അംഗം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കാണ് എ.ഐ.എ.ഡി.എം.കെ. അംഗം എസ്.പ്രവീണ തിരഞ്ഞെടുക്കപ്പട്ടത്. പഞ്ചായത്തിലെ ഒന്നാംവാർഡിനെ പ്രതിനിധീകരിച്ചാണ് എസ്.പ്രവീണ ഭരണസമിതിയിലെത്തിയത്. പ്രസിഡന്റായിരുന്ന സി.പി.എമ്മിലെ രജനി വിനോദിനെതിരേ യു.ഡി.എഫ്. നൽകിയ അവിശ്വാസ പ്രമേയം പാസായതിനെത്തുടർന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. 17-അംഗ ഭരണസമിതിയിൽ രണ്ടംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മിഷൻ കൂറുമാറ്റനിയമ പ്രകാരം അയോഗ്യരാക്കിയിരുന്നു. അതോടെ കക്ഷിനില എൽ.ഡി.എഫ്.-7, കോൺഗ്രസ്-7, എ.ഐ.എ.ഡി.എം.കെ. ഒന്ന് എന്നിങ്ങനെയായി. പ്രാദേശികധാരണ പ്രകാരം എ.ഐ.എ.ഡി.എം.കെ. യു.ഡി.എഫിനൊപ്പമായിരുന്നു. പഞ്ചായത്തിൽ പ്രസിഡന്റുസ്ഥാനം പട്ടികജാതി വനിതാ സംവരണമാണ്. കോൺഗ്രസിൽ പട്ടികജാതി വനിതാ അംഗം ഇല്ലാത്തതിനാൽ എ.ഐ.എ.ഡി.എം.കെ. അംഗമായ എസ്.പ്രവീണയെ പിന്തുണയ്ക്കുകയായിരുന്നു. എൽ.ഡി.എഫിന്റെ പ്രസിഡന്റ് സ്ഥാനാർഥി രജനി വിനോദിനെ ഏഴിനെതിരെ എട്ട് വോട്ടുകൾക്കാണ് എസ്.പ്രവീണ പരാജയപ്പെടുത്തിയത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. അധികാരത്തിലെത്തിയ പഞ്ചായത്തിൽ നേരത്തേ രണ്ട് കോൺഗ്രസ് അംഗങ്ങൾ കൂറുമാറിയതോടെ യു.ഡി.എഫിന് ഭരണം നഷ്ടമാകുകയായിരുന്നു. ഏഴുമാസങ്ങൾക്ക് മുമ്പാണ് പ്രസിഡന്റായിരുന്ന കോൺഗ്രസിലെ ടി.എസ്.സുലേഖയും വൈസ് പ്രസിഡന്റ് രാജു വടുതലയും കോൺഗ്രസ് വിട്ട് സി.പി.എമ്മിൽ ചേർന്നത്. തുടർന്ൻ സി.പി.എമ്മിലെ രജനി വിനോദ് പ്രസിഡന്റായി. നിയമപ്രകാരം ആറുമാസത്തെ കാലാവധിക്കുശേഷം യു.ഡി.എഫ്. അവിശ്വാസപ്രമേയം അവതരിപ്പിക്കുകയായിരുന്നു. ഇതോടെ നഷ്ടപ്പെട്ട ഭരണം യു.ഡി.എഫ്. തിരിച്ചുപിടിച്ചു. content highlights:first ever in state of kerala aiadmk member becomes panchayat president
from mathrubhumi.latestnews.rssfeed https://ift.tt/31woTrI
via
IFTTT
No comments:
Post a Comment