ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍; സംഘർഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 11, 2019

ലഡാക്കില്‍ ഇന്ത്യ-ചൈന സൈനികര്‍ നേര്‍ക്കുനേര്‍; സംഘർഷം

ന്യൂഡൽഹി: ഒരിടവേളക്ക് ശേഷം ഇന്ത്യ-ചൈന അതിർത്തിയിൽ വീണ്ടും സംഘർഷം പുകയുന്നു. ബുധനാഴ്ച കിഴക്കൻ ലഡാക്കിൽ ഇരുരാജ്യങ്ങളിലേയുംസൈനികർ തമ്മിൽ നേരിയ രീതിയിൽ സംഘർഷമുണ്ടായി. അടുത്ത മാസം അരുണാചൽ പ്രദേശിൽ ഇന്ത്യൻ സൈന്യത്തിന്റെ പ്രത്യേകപരിശീലനം നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങൾ. 134 കിലോമീറ്റർ നീളമുള്ള പാങ്കോംഗ് തടാകത്തിന്റെ വടക്കൻ കരയിലാണ് ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ നേർക്കുനേർ വന്നതെന്നാണ് റിപ്പോർട്ട്. ടിബറ്റ് മുതൽ ലഡാക്ക് വരെയുള്ള ഈ തടാകത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും ചൈനയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യൻ സൈന്യം പട്രോളിങ് നടത്തുന്നതിനിടെ ചൈനീസ് സൈന്യം പ്രദേശത്തേക്ക് എത്തുകയും തടയാൻ ശ്രമിക്കുകയുമുണ്ടായി. ഇതേ തുടർന്നാണ് ഇരുവിഭാഗം സൈനികരും തമ്മിൽ നേരിയ രീതിയിൽ സംഘർഷമുണ്ടായത്. തുടർന്ന് പ്രദേശത്തേക്ക് ഇരുഭാഗത്ത് നിന്നും കൂടുതൽ സൈനികരെ എത്തിച്ചതായുമാണ് റിപ്പോർട്ട്. ഇത്തരം തർക്കങ്ങളും പിരിമുറുക്കങ്ങളും പരിഹരിക്കുന്നതിന് ഉഭയകക്ഷി സംവിധാനമുണ്ട്. ബ്രിഗേഡിയർ റാങ്കിലുള്ള ഉദ്യോഗസ്ഥർ ഇതിനായുണ്ട്. നിയന്ത്രരേഖയുമായി ബന്ധപ്പെട്ട ആശയകുഴപ്പമാണ് നിലവിലുള്ളത്. അതിർത്തിയിലുള്ള ഉദ്യോഗസ്ഥർ തമ്മിലുള്ള ചർച്ചകളിലൂടെയും ഫ്ളാഗ് ചർച്ചകളിലൂടെയും ഇതിന് പരിഹാരം കണ്ടെത്തുമെന്നും സൈനികവൃത്തങ്ങൾ അറിയിച്ചു. 2017-ൽ ദോക്ലാമിൽ ഇന്ത്യ-ചൈന സൈനികർ തമ്മിൽ സമാനമായ രീതിയിൽ സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വഷളായിരുന്നു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യ സന്ദർശിക്കാനിരിക്കെയാണ് പുതിയ സംഭവം. Content Highlights:Indian-Chinese soldiers get into scuffle in Ladakh


from mathrubhumi.latestnews.rssfeed https://ift.tt/2ZRuWtn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages