ബി.ജെ.പി.: തമ്മിലടി തുടർന്നാൽ ആർ.എസ്.എസ്. ഇടപെടും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 10, 2019

ബി.ജെ.പി.: തമ്മിലടി തുടർന്നാൽ ആർ.എസ്.എസ്. ഇടപെടും

തിരുവനന്തപുരം: പുതിയ സംസ്ഥാന അധ്യക്ഷനാകാൻ അണിയറയിൽ നേതാക്കളുടെ നീക്കം ശക്തമായിരിക്കേ, ബി.ജെ.പി.യിൽ സംഘടനാ തിരഞ്ഞെടുപ്പ് ബുധനാഴ്ച തുടങ്ങുന്നു. ഡിസംബറിൽ പുതിയ അധ്യക്ഷനെ കണ്ടെത്തുംവിധമാണ് തിരുവോണനാളിൽ തിരഞ്ഞെടുപ്പ് തുടങ്ങുന്നത്. ഡിസംബർ പതിനഞ്ചോടെ സംസ്ഥാനത്ത് പുതിയ ഭാരവാഹികൾ വരും. അധ്യക്ഷസ്ഥാനം ലക്ഷ്യമിട്ട് ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള ചരടുവലികൾ സജീവമാണെങ്കിലും കേന്ദ്രഘടകത്തിന്റെയും ആർ.എസ്.എസിന്റെയും തീരുമാനമാകും നിർണായകമാവുക. കേന്ദ്രമന്ത്രിയും മുൻ സംസ്ഥാന അധ്യക്ഷനുമായ വി. മുരളീധരനും അദ്ദേഹത്തെ അനുകൂലിക്കുന്നവരും കെ. സുരേന്ദ്രനെ അധ്യക്ഷനാക്കാൻ ശക്തമായി രംഗത്തുണ്ട്. മറ്റൊരു മുൻ അധ്യക്ഷനായ പി.കെ. കൃഷ്ണദാസ്പക്ഷം എം.ടി. രമേശിനുവേണ്ടിയും നിൽക്കുന്നു. ഗ്രൂപ്പുപോര് ശക്തമായാൽ ആർ.എസ്.എസിന്റെ ഇടപെടലുണ്ടാകും. സുരേന്ദ്രനാകട്ടെ അധ്യക്ഷനാകാൻ സഹായം അഭ്യർഥിച്ച് നേതാക്കളെ സമീപിച്ചുതുടങ്ങി. ബുധനാഴ്ച തുടങ്ങുന്ന ബൂത്തുതല തിരഞ്ഞെടുപ്പ് സെപ്റ്റംബർ 30-നകം പൂർത്തിയാകും. ഒക്ടോബർ 11 മുതൽ 30 വരെ മണ്ഡലങ്ങളിലും നവംബർ 11 മുതൽ 30 വരെ ജില്ലകളിലും തിരഞ്ഞെടുപ്പ് നടക്കും. അധ്യക്ഷ സാധ്യതകൾ കെ. സുരേന്ദ്രൻ ഇപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി. വി. മുരളീധരൻ പക്ഷത്തിന്റെ പിന്തുണയുണ്ട് എം.ടി. രമേശ് ഇപ്പോൾ സംസ്ഥാന ജനറൽ സെക്രട്ടറി. പി.കെ. കൃഷ്ണദാസ് പക്ഷം പിന്തുണയ്ക്കുന്നു പി.എസ്. ശ്രീധരൻപിള്ള ഇപ്പോൾ സംസ്ഥാന അധ്യക്ഷൻ. ഗ്രൂപ്പുകളി രൂക്ഷമായാൽ സമവായമെന്ന നിലയിൽ തുടരാൻ ആർ.എസ്.എസ്. നിർദേശിച്ചേക്കും എം.എസ്. കുമാർ ഗ്രൂപ്പുപോരിന് അറുതിവരുത്താൻ പുതുമുഖം വരണമെന്നാണ് ആർ.എസ്.എസിന്റെ നിലപാടെങ്കിൽ സാധ്യത. എൻ.എസ്.എസുമായി നല്ല ബന്ധവും നേതാക്കൾക്കിടയിലും പ്രവർത്തകർക്കിടയിലുമുള്ള അംഗീകാരവും അനുകൂലം കുമ്മനം രാജശേഖരൻ ലോക്സഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട കുമ്മനത്തിന് ഇതുവരെ സ്ഥാനങ്ങളൊന്നും നൽകിയിട്ടില്ല. അധ്യക്ഷസ്ഥാനം അദ്ദേഹത്തെ ഏൽപ്പിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട് content highlights: bjp, party election, RSS


from mathrubhumi.latestnews.rssfeed https://ift.tt/2AdhEZv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages