തിരുവനന്തപുരം: യുഎൻഎ സാമ്പത്തിക തട്ടിപ്പ് കേസിൽ നാലു പ്രതികൾക്കെതിരെ ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ്. യുഎൻഎ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ അടക്കമുള്ള പ്രതികൾക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പൈടുവിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ പത്രമാധ്യമങ്ങളിൽ ഇതു സംബന്ധിച്ച് പരസ്യം നൽകിയിട്ടുണ്ട്. ഒന്നാം പ്രതി ജാസ്മിൻ ഷാ, രണ്ടാം പ്രതിയായ സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്, മൂന്നാം പ്രതി ജാസ്മിൻ ഷായുടെ ഡ്രൈവർ നിധിൻ മോഹൻ, ഓഫീസ് ജീവനക്കാരൻ ജിത്തു എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇവർ ഏറെ ദിവസങ്ങളായി ഒളിവിൽ കഴിയുകയാണെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. പ്രതികൾ പേരു മാറ്റി വിവിധ സ്ഥലങ്ങളിൽ മാറിമാറി താമസിച്ചുവരികയാണെന്ന് ലുക്ക് ഔട്ട് നോട്ടീസിൽ പറയുന്നു. ഇവർ വിദേശത്തേക്ക് കടന്നതായും സംശയിക്കുന്നുണ്ട്. കേസിൽ ഏറെ നാളായിഅന്വേഷണം നടക്കുകയാണെങ്കിലും പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതി അടക്കം അതൃപ്തി അറിയിക്കുകയും പ്രത്യേ അന്വേഷണ സംഘം രൂപീകരിക്കണമെന്നും അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ കഴമ്പില്ലെന്നും അന്വേഷണം നീണ്ടുപോവുകയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ജാസ്മിൻ ഷാ ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് കോടതി ഉത്തരവുണ്ടായത്. തുടർന്നാണ് ഹൈക്കോടതി നിർദേശപ്രകാരം കേസന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘവും രൂപീകരിച്ചത്. ഇതിനു പിന്നാലെയാണ് പ്രതികൾക്കായി ക്രൈംബ്രാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. Content Highlights:United Nurses Association fraud: Crime Branch issues Look out circular
from mathrubhumi.latestnews.rssfeed https://ift.tt/34okgSe
via
IFTTT
No comments:
Post a Comment