നിലയുറപ്പിച്ച് സ്മിത്ത്; ആദ്യ ദിനം ഓസീസ് മൂന്നിന് 170 - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, September 4, 2019

നിലയുറപ്പിച്ച് സ്മിത്ത്; ആദ്യ ദിനം ഓസീസ് മൂന്നിന് 170

മാഞ്ചെസ്റ്റർ: ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിൽ ടോസ് നേടിയ ഇംഗ്ലണ്ടിനെതിരേ ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഭേദപ്പെട്ട നിലയിലേക്ക്. മഴ കാരണം 44 ഓവറുകൾ മാത്രമാണ് ആദ്യ ദിനം കളി നടന്നത്. കളി നിർത്തുമ്പോൾ ഓസീസ് മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിലാണ്. അർധ സെഞ്ചുറി നേടി പുറത്താകാതെ നിൽക്കുന്നസ്റ്റീവ് സ്മിത്തിനൊപ്പം (60*) ട്രാവിസ് ഹെഡാണ് (18*) ക്രീസിൽ. മാർനസ് ലെബുഷെയ്ൻ (67) അർധ സെഞ്ചുറി നേടി പുറത്തായി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഓവറിൽ തന്നെ ഒരു വിക്കറ്റ് നഷ്ടപ്പെട്ടു. ടെസ്റ്റിലെ നാലാം പന്തിൽ ഡേവിഡ് വാർണറാണ് പുറത്തായത്. രണ്ട് പന്ത് മാത്രം നേരിട്ട വാർണർ ബ്രോഡിന്റെ പന്തിൽ കീപ്പർ ബെയർസ്റ്റോ ക്യാച്ചെടുക്കുകയായിരുന്നു. ഒരു റൺ മാത്രമുള്ളപ്പോഴാണ് വാർണർ വീഴുന്നത്. വൈകാതെ മാർകസ് ഹാരിസും (13) മടങ്ങി. ടീം സ്കോർ 28ൽ എത്തിനിൽക്കെ ബ്രോഡിന്റെ തന്നെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. മൂന്നാം വിക്കറ്റിൽ ക്രീസിലൊന്നിച്ച സ്മിത്തും ലെബുഷെയ്നും 116 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ലഞ്ചിന് പിരിഞ്ഞപ്പോൾ മഴ മൂലംകളി രണ്ട് മണിക്കൂറിലേറെ മുടങ്ങി. ചായയ്ക്കുശേഷം വീണ്ടും മഴയെത്തിയതിനാൽ ആദ്യദിനത്തെ മത്സരം നേരത്തെ അവസാനിപ്പിക്കുകയായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി സ്റ്റുവർട്ട് ബ്രോഡ് രണ്ടും ക്രെയ്ഗ് ഒവെർട്ടൺ ഒരു വിക്കറ്റും നേടി. ബെയ്ൽസ് ഇല്ലാതെ കളി ആഷസിൽ ബുധനാഴ്ച കുറച്ചുനേരം ബെയ്ൽസ് ഇല്ലാതെ കളിച്ചു. സ്റ്റേഡിയത്തിലെ കനത്ത കാറ്റുകാരണം ബെയ്ൽസ് പലതവണ നിലത്തു വീണതോടെയാണ് ബെയ്ൽസ് ഇല്ലാതെ കളി തുടരാൻ അമ്പയർമാർ തീരുമാനിച്ചത്. ഇങ്ങനെ തീരുമാനിക്കാൻ നിയമപ്രകാരം അമ്പയർമാർക്ക് അധികാരമുണ്ട്. 9 പന്തുകൾ ഇങ്ങനെ എറിഞ്ഞു. Content Highlights:England vs Australia, 4th Test day 1


from mathrubhumi.latestnews.rssfeed https://ift.tt/2UrStfl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages