അഞ്ച്‌ ജില്ലയിൽ പൊടിപടലം അപകടകരമാംവിധം കൂടുതലെന്ന് പഠനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 1, 2019

അഞ്ച്‌ ജില്ലയിൽ പൊടിപടലം അപകടകരമാംവിധം കൂടുതലെന്ന് പഠനം

കോട്ടയം: കോട്ടയം, എറണാകുളം, കണ്ണൂർ, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന പൊടിപടലങ്ങൾ കൂടുതലെന്ന് പഠനം. അന്തരീക്ഷമലിനീകരണത്തിന് കാരണമാകുന്ന 2.5 മൈക്രോമീറ്ററിന് താഴെയുള്ള അപകടകാരികളായ കണികാപദാർഥങ്ങളുടെ അളവ് പരിധിക്കുമുകളിലാണെന്ന് എം.ജി. സർവകലാശാല സ്കൂൾ ഓഫ് എൻവൈറൺമെന്റൽ സയൻസസ് നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ഒരു ക്യുബിക് മീറ്റർ വായുവിൽ, 2.5 മൈക്രോണിന് താഴെയുള്ള കണികാപദാർഥങ്ങളുടെ മൈക്രോഗ്രാം അളവിന്റെ നിശ്ചിതപരിധി രാജ്യത്ത് 40 ആണ്. ലോകാരോഗ്യസംഘടന നിർദേശിക്കുന്ന പരിധി 10 ആണ്. വാഹനങ്ങളുടെ ആധിക്യവും മാലിന്യം കത്തിക്കുന്നതും നിർമാണപ്രവർത്തനങ്ങളുമാണ് പൊടിപടലങ്ങൾ കൂടാൻ കാരണം. സൾഫർ ഡൈ ഓക്സൈഡ്, നൈട്രജൻ ഓക്സൈഡ് എന്നിവയുടെ അളവ് മിക്കജില്ലകളിലും പരിധിക്കുള്ളിലാണ്. എന്നാൽ, കോട്ടയത്ത് കെ.കെ.റോഡിലും എറണാകുളത്ത് വൈറ്റിലയിലും തിരുവനന്തപുരത്ത് പി.എം.ജി.യിലും ഇതിന്റെ അളവ് നിശ്ചിതപരിധിയായ 40-ലും മുകളിലാണ്. എറണാകുളത്ത് ഒരു ക്യുബിക് മീറ്റർ വായുവിൽ 65 മൈക്രോഗ്രാമാണ് നൈട്രജൻ ഓക്സൈഡിന്റെ തോത്; തിരുവനന്തപുരത്ത് 45. ഇതുമൂലമുള്ള പ്രശ്നങ്ങളിൽനിന്ന് രക്ഷനേടാൻ, മുറികളിൽ വായുസഞ്ചാരം കൂട്ടണമെന്നും അവ ശുചിയാക്കാൻ പ്രകൃതിദത്ത ഉത്പന്നങ്ങൾ ഉപയോഗിക്കണമെന്നും, പഠനം നടത്തിയ ജോൺ റിച്ചാർഡ് നിർദേശിച്ചു. വീടുകൾക്കുള്ളിൽ പൊടിപടലങ്ങൾമൂലമുള്ള മലിനീകരണം പുറത്തുള്ളതിനെക്കാൾ കൂടുതലാണെന്ന് എം.ജി.സർവകലാശാല പ്രോ-വൈസ് ചാൻസലർ പ്രൊഫ. സി.ടി.അരവിന്ദകുമാർ പറഞ്ഞു. പൊടിപടലങ്ങളുടെ അളവ് * ഏറ്റവും കൂടുതൽ എറണാകുളം വൈറ്റിലയിൽ-92 * കോട്ടയം കെ.കെ.റോഡ്-80 * കണ്ണൂർ-50 * പാലക്കാട് കഞ്ചിക്കോട്ട്-60 * വയനാട് സുൽത്താൻ ബത്തേരി-63 * തിരുവനന്തപുരത്ത്-42 * ഇടുക്കി, പത്തനംതിട്ട-യഥാക്രമം 25, 22 Content Highlights:dust-five districts-very high


from mathrubhumi.latestnews.rssfeed https://ift.tt/349Sf0G
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages