പുലിക്കുന്നേലിൽനിന്ന് മാണിക്ക് ലഭിച്ച സീറ്റ് പതിറ്റാണ്ടുകൾക്കുശേഷം പുലിക്കുന്നേൽ എത്തി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, September 1, 2019

പുലിക്കുന്നേലിൽനിന്ന് മാണിക്ക് ലഭിച്ച സീറ്റ് പതിറ്റാണ്ടുകൾക്കുശേഷം പുലിക്കുന്നേൽ എത്തി

തിരുവനന്തപുരം: അരനൂറ്റാണ്ടുകൾക്ക് മുമ്പ് പുലിക്കുന്നേൽ കുടുംബത്തിൽനിന്ന് കെ.എം.മാണിക്ക് ലഭിച്ച പാലാ സീറ്റ് അദ്ദേഹത്തിന്റെ മരണശേഷം തിരിച്ച് പുലിക്കുന്നേൽ കുടുംബത്തിൽ എത്തുന്ന ചരിത്രത്തിന്റെ വൈവിധ്യമാണ് കേരള കോൺഗ്രസിൽ സംഭവിക്കുന്നത്. liകേരള കോൺഗ്രസ് രൂപവത്കരിച്ചശേഷം ആദ്യം നടന്ന തിരഞ്ഞെടുപ്പായിരുന്നു 1965-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. ഈ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിന്റെ പിറവിയിൽ സ്ഥാപകാംഗമായി നിലകൊണ്ട പ്രൊഫ.ജോസഫ് പുലിക്കുന്നേലിനെ സ്ഥാനാർഥിയാക്കാനായിരുന്നു കേരള കോൺഗ്രസ് നേതാക്കളുടെ ആദ്യ താത്പര്യം. കേരള കോൺഗ്രസിന്റെ സ്ഥാപകയോഗത്തിൽ അവതരിപ്പിച്ച പ്രമേയം എഴുതിയതും ജോസഫ് പുലിക്കുന്നേലായിരുന്നു. കോഴിക്കോട് ദേവഗിരി കോളേജിൽ അധ്യാപകനായിരുന്ന ജോസഫ് പുലിക്കുന്നേൽ മത്സരിക്കണമെന്ന് നേതാക്കൾ നിർബന്ധിച്ചെങ്കിലും അദ്ദേഹം വിസമ്മതിച്ചു. കേരള കോൺഗ്രസിന്റെ രൂപവത്കരണത്തിനുശേഷമാണ് കെ.എം.മാണി കോൺഗ്രസിൽ നിന്നും പാർട്ടിയിൽ എത്തിയത്. പാലായിൽ നിന്നും മത്സരിക്കാൻ താത്പര്യമുണ്ടായിരുന്ന മാണിയും സീറ്റിനായി രംഗത്തുണ്ടായിരുന്നു. ജോസഫ് പുലിക്കുന്നേൽ കൂടി മുൻകൈയെടുത്താണ് പാലാ സീറ്റ് മാണിക്ക് ലഭ്യമാക്കിയത്. ഇക്കാര്യങ്ങളെല്ലാം ജോസഫ് പുലിക്കുന്നേലിന്റെ ആത്മകഥയിൽ വിവരിച്ചിട്ടുണ്ട്. 1965- മുതൽ പാലായിൽ തുടർച്ചയായി മാണി മത്സരിച്ചു ജയിച്ചു. ജോസഫ് പുലിക്കുന്നേൽ രാഷ്ട്രീയം വിടുകയും ചെയ്തു. ജോസഫിന്റെ സഹോദരന്റെ മകനാണ് ഇപ്പോൾ പാലായിൽ മത്സരിക്കുന്ന ജോസ് ടോം പുലിക്കുന്നേൽ. Content Highlights:pala by election udf-tom jose-km mani


from mathrubhumi.latestnews.rssfeed https://ift.tt/2Um9xDn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages