കാളികാവ്: ചിങ്കക്കല്ല് പുഴയിൽ ശനിയാഴ്ച രാത്രി വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായി. ഒഴുക്കിൽപ്പെട്ടവർക്കായുള്ള തിരച്ചിലിൽ ഏർപ്പെട്ടവർ ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. മൂന്നുപേരുടെ ജീവൻ പൊലിഞ്ഞ സംഭവത്തിൽ രക്ഷാപ്രവർത്തനം നടത്തിയ 60 പേരാണ് രക്ഷപ്പെട്ടത്. അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചിലിൽ വേങ്ങര പറമ്പിൽ പടിയിലെ മങ്ങാടൻ കുടുംബത്തിലെ അഞ്ചുപേർ അകപ്പെട്ടു . രണ്ടുപേരുടെ മൃതദേഹവും പരിക്കുപറ്റിയ മറ്റു രണ്ടുപേരേയും ആറിന് മുമ്പായിത്തന്നെ പുറത്തെടുക്കാൻ കഴിഞ്ഞിരുന്നു. ഏഴേമുക്കാലോടെയാണ് ഒഴുക്കിൽപ്പെട്ട ഏഴ് മാസം പ്രായമുള്ള അബീഹയുടെ മൃതദേഹം കണ്ടെത്താനായത്. ട്രോമാകെയർ പ്രവർത്തകരും നാട്ടുകാരുംചേർന്ന 60 പേരാണ് തിരച്ചിലിന് നേതൃത്വംനൽകിയത്. കുട്ടിയുടെ മൃതദേഹവുമായി രക്ഷാപ്രവർത്തകർ കരയിലെത്തിയതോടെയാണ് ചിങ്കക്കല്ല് പുഴയിൽ വീണ്ടും മലവെള്ളപ്പാച്ചിലുണ്ടായത്. നേരത്തെ ഉണ്ടായതിനേക്കാളും ശക്തമായ കുത്തൊഴുക്കാണുണ്ടായത്. വെള്ളത്തിനൊപ്പം ഉരുളൻ കല്ലുകൾ നീങ്ങുകകൂടി ചെയ്യുന്ന കാട്ടുപ്പുഴയിൽ കാലുറപ്പിക്കുക ദുഷ്കരമാണ്. രക്ഷാപ്രവർത്തനം വൈകിയിരുന്നെങ്കിൽ വൻ ദുരന്തമുണ്ടാകുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. മലവെള്ളപ്പാച്ചിനുശേഷം ഞായറാഴ്ചയോടെ പുഴ വറ്റിയ നിലയിൽ ആകുകയും ചെയ്തിട്ടുണ്ട്. content highlights:chinkakallu river വിനോദ സഞ്ചാരത്തിനെത്തുന്നവരെ ഒരു കാരണവശാലും ഇനി പുഴയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞു. കാഴ്ചെയ്ക്കത്തുന്നവർ പുറമെനിന്ന് കണ്ട് മടങ്ങണമെന്നാണ് നാട്ടുകാരും ആദിവാസികളും പറയുന്നത്. കുടുംബങ്ങളല്ലാതെ എത്തുന്നവർ ഭക്ഷണം പാചകംചെയ്തും മദ്യപിച്ചും വെള്ളം മലിനമാക്കുന്നുണ്ടെന്ന പരാതിയുമുണ്ട്. ഇതൊഴിവാക്കാൻ നാട്ടുകാർ പോലീസിന്റെയും വനംവകുപ്പിന്റെയും സഹായം തേടിയിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2NrGo9l
via
IFTTT
No comments:
Post a Comment