രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം, ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് ; ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ മാത്രം അകലെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, September 3, 2019

രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരം, ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക് ; ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ മാത്രം അകലെ

ബംഗളൂരു: ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പദ്ധതിയായ ചാന്ദ്രയാന്‍-2 ലക്ഷ്യത്തിലേക്ക്. രണ്ടാം ഭ്രമണപഥം താഴ്ത്തലും വിജയകരമായതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ മാത്രം അകലെയായി. പുലര്‍ച്ചെ 3.45 ന് വെറും 9 സെക്കന്‍ഡ് കൊണ്ടാണ് ഭ്രമണപഥം താഴ്ത്തല്‍ സംഭവിച്ചത്. ഇപ്പോള്‍ ചന്ദ്രോപരിതലത്തന് 35 കിലോമീറ്റര്‍ അടുത്ത ദൂരവും 101 കിലോമീറ്റര്‍ അകന്ന ദൂരവും ആയുള്ള ഭ്രമണപഥത്തിലാണ്.

സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ ഒന്നിനും രണ്ടിനും ഇടയിലായിരിക്കും വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള പ്രക്രിയ ആരംഭിക്കുക. ലാന്‍ഡിംഗിനായുള്ള ഒരുക്കം അവസാന ഘട്ടത്തിലാണ്.പുലര്‍ച്ചെ 1.30-2.30നും ഇടയില്‍ ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ ഇറങ്ങും. വിക്രം ലാന്‍ഡറും ഓര്‍ബിറ്ററും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതായി ഐഎസ്ആര്‍ഒ അറിയിച്ചു. ജൂലായ് 22നാണ് 978 കോടി രൂപ ചെലവില്‍ ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യമായ ചാന്ദ്രയാന്‍-2 ജിഎസ്എല്‍വി മാര്‍ക്ക് മൂന്നില്‍ കുതിച്ചുയര്‍ന്നത്.



from mangalam.com https://ift.tt/2HJw33Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages