ഭക്ഷണം വൈകി ഉണ്ടാക്കി കൊണ്ടുവന്നു; യുവാവ് വെയിറ്ററെ വെടിവച്ചു കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 17, 2019

ഭക്ഷണം വൈകി ഉണ്ടാക്കി കൊണ്ടുവന്നു; യുവാവ് വെയിറ്ററെ വെടിവച്ചു കൊന്നു

പാരിസ്: സാന്‍വിച്ച് ഓര്‍ഡര്‍ ചെയ്തതിന് ശേഷം വൈകി എത്തിച്ചതിന് വെയിറ്ററെ വെടിവച്ചു കൊന്നു. പാരീസിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. പാരീസ് അതിര്‍ത്തിയിലുള്ള ഫ്രഞ്ച് പൗരനാണ് വെടിയേറ്റ് കൊല്ലപ്പെട്ട വെയിറ്റര്‍ എന്നാണ് റിപ്പോര്‍ട്ട്.

ശനിയാഴ്ച വൈകിട്ടാണ് സംഭവം. പാരിസിലെ ഉള്‍ഗ്രാമത്തിലുള്ള പിസയും സാന്‍വിച്ചും മാത്രം ലഭിക്കുന്ന ഒരു റസ്റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഓര്‍ഡര്‍ ചെയ്ത സാന്‍വിച്ച് ലഭിക്കാത്തതില്‍ കൊലപാതകിക്ക് ദേഷ്യമുണ്ടായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

വെടിയേറ്റു വീണ വെയിറ്ററെ രക്ഷിക്കാനുള്ള ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകുന്നതിന് ശ്രമം നടത്തിയെങ്കിലും സംഭവസ്ഥലത്തു വച്ചുതന്നെ മരിക്കുകയായിരുന്നു.

കുറച്ച് മാസങ്ങള്‍ മാത്രമാണ് ഇത് തുറന്നതെന്നും പൊതുവേ സമാധാനപരമായ ഈ റസ്റ്റോറന്റില്‍ ഇത്തരത്തില്‍ ഒരു സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ഒരു യുവതി പറഞ്ഞു. കൊലപാതകത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.



from mangalam.com https://ift.tt/2KClgdM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages