പശ്ചിമഘട്ടം തകർന്നാൽ കേരളം അപകടത്തിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, August 17, 2019

പശ്ചിമഘട്ടം തകർന്നാൽ കേരളം അപകടത്തിൽ

പശ്ചിമഘട്ട മലനിരകൾ തകർക്കുന്നത് കേരളത്തെ പാരിസ്ഥിതികമായും കാലാവസ്ഥാപരമായും അപകടപ്പെടുത്തുമെന്ന് നിയമസഭയുടെ പരിസ്ഥിതി സമിതി റിപ്പോർട്ട്. ഈ മേഖലയിലെ ഇടപെടൽ വിവേകത്തോടെയും പരിസ്ഥിതിപക്ഷത്തോടെയുമാകണമെന്നും സമിതി നിർദേശിച്ചു. 2018-ലെ പ്രളയം കേരളത്തിന് ഏൽപ്പിച്ച പാരിസ്ഥിതികാഘാതം സംബന്ധിച്ച് മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതി പഠനം നടത്തി തയ്യാറാക്കിയ റിപ്പോർട്ട് കഴിഞ്ഞമാസമാണ് സമർപ്പിച്ചത്. റിപ്പോർട്ടിലെ പ്രധാന നിർദേശങ്ങൾ* ‘നവകേരള നിർമാണം’ ആസൂത്രണത്തിന്റെയും നിർവഹണത്തിന്റെയും വാർപ്പു മാതൃകകളിൽനിന്നു മുക്തമാകണം. ആസൂത്രണഘട്ടത്തിൽത്തന്നെ ഈ പദ്ധതി പരിസ്ഥിതി ഓഡിറ്റിന് വിധേയമാക്കണം. * ജലസ്രോതസ്സുകളുടെ സംരക്ഷണത്തിന് ജനകീയ അവബോധമുണ്ടാക്കണം.* വയലുകളും തണ്ണീർത്തടങ്ങളും നിലനിർത്താനുള്ള നിയമത്തിലെ വ്യവസ്ഥകൾ കർശനമായി നടപ്പാക്കാനുള്ള ആർജവം സർക്കാരിനുണ്ടാവണം. * പാറ, മണൽ തുടങ്ങിയവയുടെ ഖനനത്തിന്റെയും ഉപയോഗത്തിന്റെയും കാര്യത്തിൽ എത്രയളവ്, എവിടെനിന്ന്, എപ്പോഴെല്ലാമെടുക്കാം എന്നത് നിയമംവഴി വ്യവസ്ഥ ചെയ്യണം. നിയമം വിട്ടുവിഴ്ചയില്ലാതെ നടപ്പാക്കണം. * സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി അതോറിറ്റി രൂപവത്കരിക്കണം.* പുഴയ്ക്കുവേണ്ടി പരാതിപ്പെടാൻ നിയമംവഴി വ്യവസ്ഥ ചെയ്ത ഒരു വകുപ്പോ ഏജൻസിയോ ഇല്ലെന്നത് ആശങ്കാജനകമാണ്. ചുമതലകളും ഉത്തരവാദിത്വങ്ങളും നിയമംവഴി വ്യവസ്ഥ ചെയ്യണം. * മലയോരപ്രദേശങ്ങൾ ഉൾപ്പടെയുള്ള ഭാഗങ്ങൾ കൃഷിക്കു വിട്ടുകൊടുത്ത് അപകടരഹിതമായ പ്രദേശങ്ങൾ താമസിക്കാൻ തിരഞ്ഞെടുക്കുന്നതിന് ജനങ്ങളെ ബോധവത്കരിക്കണം. ഇതിനായി നിയമനിർമാണം നടത്തണം.* കാലാവസ്ഥാ പ്രവചനം, മുന്നറിയിപ്പ് സംവിധാനം, ദുരന്തനിവാരണ സംവിധാനം എന്നിവ കാര്യക്ഷമമായി ഏകോപിപ്പിക്കണം.* സംസ്ഥാനത്തെ 13000 ഉരുൾപൊട്ടൽ മേഖലകളെയും 17000 മലയിടിച്ചിൽ പ്രദേശങ്ങളെയും കുറിച്ച് സർക്കാരിന്റെ പക്കലുള്ള റിപ്പോർട്ടുകൾ പഠിച്ച് നടപടികൾ സ്വീകരിക്കണം. * ഉരുൾപൊട്ടലിനെയും മണ്ണിടിച്ചിലിനെയും കുറിച്ച് ഹൈഡ്രോളജി വിഭാഗം വിദഗ്ധപഠനം നടത്തി പരിഹാരം നിർദേശിക്കണം. കഴിയുന്നതും നേരത്തേ നടപ്പാക്കണം: ഈ റിപ്പോർട്ട് നിയമസഭയുടേതായിക്കഴിഞ്ഞു. അതിൽപ്പറയുന്ന കാര്യങ്ങൾ ഒരുവർഷത്തിനകം ബന്ധപ്പെട്ട വകുപ്പുകൾ ഏറ്റെടുത്ത് നടപ്പാക്കേണ്ടതാണ്. പല കാരണങ്ങളാൽ പലപ്പോഴും അതിനു സാധിക്കാതെ വരുന്നുണ്ട്. കഴിയുന്നത്ര നേരത്തേ നടപ്പാക്കേണ്ടതാണ്.മുല്ലക്കര രത്നാകരൻ, ചെയർമാൻ, നിയമസഭാ പരിസ്ഥിതി സമിതി


from mathrubhumi.latestnews.rssfeed https://ift.tt/30nbvFX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages