ഇറാൻ വീണ്ടും വിദേശ എണ്ണക്കപ്പൽ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

ഇറാൻ വീണ്ടും വിദേശ എണ്ണക്കപ്പൽ പിടികൂടി

ടെഹ്റാൻ: പേർഷ്യൻ കടലിടുക്കിലെ ഫാർസി ഐലൻഡിനു സമീപത്തുനിന്ന് വിദേശ എണ്ണക്കപ്പൽ പിടിച്ചെടുത്തതായി ഇറാൻ. അറബ് രാജ്യങ്ങളിലേക്ക് എണ്ണ കടത്തുന്നതിനിടെയാണ് പിടികൂടിയതെന്ന് ഇറാന്റെ ഔദ്യോഗിക മാധ്യമമായ ഇർന റിപ്പോർട്ടുചെയ്തു. ഇറാൻ റെവലൂഷണറി ഗാർഡ്സ് പിടിച്ചെടുത്ത കപ്പലിലെ ഏഴുജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഏഴുലക്ഷം ലിറ്റർ എണ്ണയുള്ള കപ്പൽ ബുഷ്ഹർ പ്രവിശ്യയിലെ തുറമുഖത്തേക്കുമാറ്റിയതായും 'ഇർന' അറിയിച്ചു. അതേസമയം, ഏതുകപ്പലാണെന്നോ ജീവനക്കാർ ഏതു രാജ്യക്കാരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഹോർമുസ് കടലിടുക്കിൽനിന്ന് ബ്രിട്ടീഷ് എണ്ണക്കപ്പലായ സ്റ്റെനാ ഇംപെരോ പിടിച്ചെടുത്തതിനുപിന്നാലെയാണ് ഇറാൻ വീണ്ടും വിദേശകപ്പലുകൾക്കെതിേര തിരിയുന്നത്. പാനമ പതാകയുള്ള എം.ടി. റിയ എന്ന കപ്പലും ജൂലായിൽ ഇറാൻ പിടിച്ചെടുത്തിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിൽനിന്ന് ബ്രിട്ടൻ ഇറാൻ കപ്പലായ ഗ്രെയ്സ് വൺ പിടികൂടിയതിനു മറുപടിയായാണ് സ്റ്റെന ഇംപെരോ ഇറാൻ പിടികൂടിയത്. എന്നാൽ, തങ്ങളുടെ ബോട്ടിനിടിച്ച് രക്ഷപ്പെടാൻശ്രമിക്കുന്നതിനിടെയാണ് കപ്പലിലെ ജീവനക്കാരെ കസ്റ്റഡിയിലെടുത്തതെന്നാണ് ഇറാന്റെ വാദം. അണ്വായുധക്കരാറിൽനിന്ന് യു.എസ്. പിൻവാങ്ങിയതോടെയാണ് ഇറാനുമായുള്ള രാഷ്ട്രീയ, നയതന്ത്ര അസ്വാരസ്യം മൂർച്ഛിച്ചത്. ഇറാനെതിരേ യു.എസ്. സാമ്പത്തിക ഉപരോധം പ്രഖ്യാപിക്കുകയുംകൂടി ചെയ്തതോടെ പേർഷ്യൻ കടലിടുക്ക് യുദ്ധസമാനമായ അന്തരീക്ഷത്തിലാണ്. Content Highlights:Iran seizes another foreign oil tanker


from mathrubhumi.latestnews.rssfeed https://ift.tt/2YC46Ri
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages