ജമ്മു: ജമ്മുകശ്മീർ മുൻമുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തിയും ഒമർ അബ്ദുള്ളയും ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ വീട്ടുതടങ്കലിൽ. ഞായറാഴ്ച അർധരാത്രി നേതാക്കളെ വ്യക്തമായ കാരണം വെളിപ്പെടുത്താതെയാണ് പോലീസ് വീട്ടുതടങ്കലിലാക്കിയത്. സി.പി.എം. ജമ്മുകശ്മീർ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിർന്ന കോൺഗ്രസ് നേതാവും ബന്ദിപ്പോര എം.എൽ.എ. ഉസ്മാൻ മജീദും അറസ്റ്റിലായിട്ടുണ്ട്. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണമൊന്നുമുണ്ടായിട്ടില്ല. ഒമർ അബ്ദുള്ളയടക്കമുള്ള നേതാക്കൾ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തറിയിച്ചത്. സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് കണക്ഷൻ വിച്ഛേദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇസ്ലാമാബാദ്:ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഏതു 'കടുംകൈ'യ്ക്കും 'ആക്രമണ'ത്തിനും മറുപടി നൽകാൻ തയ്യാറാണെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഞായറാഴ്ച വിളിച്ചുചേർത്ത ദേശീയ സുരക്ഷാ സമിതിയുടെ (എൻ.എസ്.സി.) യോഗത്തിന്റേതാണു മുന്നറിയിപ്പ്. പാക് അധീന കശ്മീരിലെ ജനവാസകേന്ദ്രങ്ങളിൽ ഇന്ത്യ ക്ലസ്റ്റർ ബോംബിട്ടെന്ന് പാക് സൈന്യം ആരോപിച്ചതിനു പിന്നാലെയായിരുന്നു യോഗം. പാകിസ്താന്റെ ആരോപണം 'നുണയും ചതി'യുമാണെന്ന് ഇന്ത്യൻസേന ശനിയാഴ്ച പറഞ്ഞിരുന്നു. കശ്മീരിലെ ജനങ്ങൾക്കു നൽകുന്ന 'നയതന്ത്രപരവും ധാർമികവും രാഷ്ട്രീയവു'മായ പിന്തുണ തുടരുമെന്ന് യോഗശേഷമിറക്കിയ പ്രസ്താവനയിൽ പാക് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. 'ഇന്ത്യയുടെ പ്രവൃത്തികൾ പ്രാദേശിക, അന്താരാഷ്ട്ര സമാധാനത്തിനു പ്രത്യാഘാതമുണ്ടാക്കും. സമാധാനപൂർവമായ പരിഹാരം ആവശ്യമുള്ള അന്താരാഷ്ട്രതർക്കമാണ് കശ്മീരെന്ന് പാകിസ്താൻ ആവർത്തിച്ചുപറയുന്നു. കശ്മീരിലെ ജനങ്ങളുടെ ഹിതമനുസരിച്ച് ഇതുപരിഹരിക്കാൻ തയ്യാറാകണമെന്ന് ഇന്ത്യയോട് അഭ്യർഥിക്കുന്നു' -പ്രസ്താവന പറയുന്നു. പ്രതിരോധമന്ത്രി പർവേസ് ഖട്ടക്, വിദേശകാര്യമന്ത്രി ഷാ മെഹ്മൂദ് ഖുറേഷി, കരസേനാ മേധാവി ഖമർ ജാവേദ് ബജ്വ, മറ്റ് ഉന്നതോദ്യോഗസ്ഥർ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്. കശ്മീർപ്രശ്നത്തിൽ യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മാധ്യസ്ഥ്യത്തിനു സമയമായെന്ന് ഇമ്രാൻ ഖാൻ ട്വീറ്റ് ചെയ്തു. യു.എൻ. രക്ഷാസമിതി പ്രമേയങ്ങൾക്കനുസരിച്ചുള്ള സ്വയംനിർണയാവകാശം ഉപയോഗപ്പെടുത്താൻ കശ്മീരിലെ ജനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. Content Highlights:Mehbooba Mufti, Omar Abdullah Under House Arrest
from mathrubhumi.latestnews.rssfeed https://ift.tt/33bxwcA
via
IFTTT
No comments:
Post a Comment