എടക്കര: ചില നേരങ്ങളിൽ വിങ്ങിപ്പൊട്ടിയും ചിലപ്പോൾ പരസ്പരം ആശ്വസിപ്പിച്ചും ക്യാന്പിൽ ഉറക്കമില്ലാത്ത രാത്രി തള്ളിനീക്കുന്ന ചക്കിയും മാതിയും പൂളപ്പാടം മദ്രസയിലെ ദുരിതാശ്വാസ ക്യാമ്പിലെ നൊമ്പരക്കാഴ്ചയാണ്. ഇവരുടെ ഉറ്റ ബന്ധുക്കളായ 14 പേരാണ് കവളപ്പാറയിൽ ഭൂമി അടർന്നു വീണപ്പോൾ മണ്ണിനടിയിൽ കാണാതായത്. പിലാത്തോടൻ ചാത്തന്റെയും അനുജൻ കുട്ടിവെള്ളന്റെയും ഭാര്യമാരാണ് ചക്കിയും മാതിയും. ചാത്തന്റെയും കുട്ടിവെള്ളന്റെയും സഹോദരൻ പാലന്റെ ഭാര്യ കല്യാണി, സഹോദരി നീലി, ഭർത്താവ് ഇമ്പിപ്പാലൻ, മകൻ സുബ്രഹ്മണ്യൻ, ഭാര്യ സുധ, മാതിയുടെ അനുജത്തി ചന്ദ്രിക, മകൾ സ്വാതി, കല്യാണിയുടെ മക്കളായ വിജേഷ്, സന്തോഷ്, വിജയലക്ഷ്മി, സുനിത, ശ്രീലക്ഷ്മി, വിജേഷിന്റെ മകൾ വിഷ്ണുപ്രിയ, കല്യാണിയുടെ അമ്മ ചക്കി എന്നിവരാണ് ദുരന്തത്തിൽപ്പെട്ടത്. മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന സംശയത്തിൽ വ്യാഴാഴ്ച സന്ധ്യയോടെ ചക്കിയുടെയും മാതിയുടെയും കുടുംബങ്ങൾ മറ്റൊരിടത്തേക്ക് മാറിയിരുന്നു. മണ്ണിടിച്ചിലിൽ മുഴുവൻ വീടുകളും ഒഴുകിപ്പോയി. കല്യാണി, മകൻ സുനീഷ്, വിജേഷിന്റെ ഭാര്യ സൗമ്യ, മകൻ വിനയചന്ദ്രൻ എന്നിവർ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ടിരുന്നു. ഇവരും ക്യാമ്പിലുണ്ട്. സുനിത, വിജയലക്ഷ്മി, സുബ്രഹ്മണ്യൻ, ഇമ്പിപ്പാലൻ എന്നിവരുടെ മൃതദേഹങ്ങൾ കിട്ടാനുണ്ട്. Content Highlights:sisters lost their entire family at kavalappara landslide
from mathrubhumi.latestnews.rssfeed https://ift.tt/2Pacub0
via
IFTTT
No comments:
Post a Comment