പള്ളിയിൽ പോസ്റ്റ്‌മോർട്ടം; ജുമുഅ ബസ് സ്റ്റാൻഡിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

പള്ളിയിൽ പോസ്റ്റ്‌മോർട്ടം; ജുമുഅ ബസ് സ്റ്റാൻഡിൽ

പോത്തുകല്ല് (നിലമ്പൂർ): കവളപ്പാറ ഉരുൾപ്പെട്ടലിൽ മരിച്ചവർക്കായി ഈ വെള്ളിയാഴ്ച അവർ ജുമുഅ നമസ്കാരം തെരുവിലേക്കുമാറ്റി. അങ്ങനെ, ബസ്സ്റ്റാൻഡിൽ മുസല്ല വിരിച്ച് പോത്തുകല്ല് ഗ്രാമം ഒരിക്കൽകൂടി മാതൃക തീർത്തു. പള്ളി പോസ്റ്റുമോർട്ടം നടത്താൻ വിട്ടുനൽകിയ മസ്ജിദുൽ മുജാഹിദീൻ കമ്മിറ്റിയാണ് ജുമുഅ പുറത്തേക്കുമാറ്റിയത്. ബസ്സ്റ്റാൻഡിലെ പന്തലിൽനടന്ന നമസ്കാരത്തിനായി സ്ത്രീകളും അണിനിരന്നു. നമുക്ക് ഏറ്റവും പ്രിയപ്പെട്ടത് മറ്റുള്ളവർക്ക് പങ്കുവെക്കുമ്പോഴാണ് മതം പൂർണമാകുന്നതെന്ന് ഇമാം സി.എച്ച്. ഇഖ്ബാൽ ഓർമിപ്പിച്ചു. നിലമ്പൂർ എം.എൽ.എ. പി.വി. അൻവറും ജുമുഅയിൽ പങ്കെടുത്തു. മയ്യത്ത് കട്ടിലിൽ ആദ്യം പ്രഭാകരൻ പള്ളി വിട്ടുകൊടുത്ത നല്ല മനസ്സിന് അഭിനന്ദന പ്രവാഹമാണ്. പോത്തുകല്ല് ഗ്രാമത്തിന് പക്ഷെ, ഇതിൽ അത്ഭുതമില്ല. അഞ്ചെട്ട് വർഷങ്ങൾക്കുമുമ്പ് ഇതുപോലൊരു മഴക്കാലം. നാട്ടുകാരനായ പ്രഭാകരൻ മരിച്ചപ്പോൾ ഈ പള്ളിയിലെ മയ്യത്തുകട്ടിലിലാണ് കൊണ്ടുപോയത്. 'പുതുതായി വാങ്ങിയ ആ കട്ടിലിൽ ആദ്യം കിടന്നത് പ്രഭാകരനാണ്' - ചെറുനാലകത്ത് ബീരാൻകുട്ടി ഓർക്കുന്നു. കുളിപ്പിക്കാൻ സേവാഭാരതി പോസ്റ്റുമോർട്ടത്തിനെത്തുന്ന മൃതദേഹങ്ങൾ കുളിപ്പിക്കാൻ സേവാഭാരതി പ്രവർത്തകരും മസ്ജിദിലുണ്ട്. ബി.ജെ.പി. സംസ്ഥാന സമിതിയംഗം അഡ്വ. ടി.കെ. അശോക് കുമാറിന്റെ നേതൃത്വത്തിൽ വെള്ളിയാഴ്ചവരെ 31 മൃതദേഹങ്ങൾ ഏറ്റുവാങ്ങി സംസ്കരിച്ചു. പാലുണ്ട ഹൈന്ദവ ശ്മശാനത്തിലാണ് സംസ്കാരം. ഫോറൻസിക് സർജൻമാരായ എസ്. കൃഷ്ണകുമാർ, ജി.ആർ. ജിതിൻ, എം.പി. മർജാൻ, ടി. അജേഷ് എന്നിവരാണ് വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയത്. Content Highlights:postmortem of deceased of Kavalappara landslide at mosque


from mathrubhumi.latestnews.rssfeed https://ift.tt/2z0lXHh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages