തിരുനാവായ സ്വദേശി എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി ; ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയില്‍ നടതുറന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

തിരുനാവായ സ്വദേശി എ കെ സുധീര്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി ; ചിങ്ങമാസ പൂജകള്‍ക്കായി ശബരിമലയില്‍ നടതുറന്നു

പത്തനംതിട്ട: ശബരിമല മേല്‍ശാന്തിയായി തിരുനാവായ സ്വദേശി എ കെ സുധീര്‍ നമ്പൂതിരിയെ തെര​ഞ്ഞെടുത്തു. മലപ്പുറം തിരുനാവായ സ്വദേശിയായ സുധീര്‍ നമ്പൂതിരിയെ ചിങ്ങമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട വെള്ളിയാഴ്ച വൈകുന്നേരം തുറന്നതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടന്ന നറുക്കെടുപ്പിലാണ് തെരഞ്ഞെടുത്തത്. ഇദ്ദേഹത്തിന് പ്രത്യേക പരിശീലനം നല്‍കും.

ശബരിമല - മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പിനുള്ള നടപടിക്രമങ്ങള്‍ രാവിലെ തന്നെ നടന്നു. അഭിമുഖ പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ ഒമ്പതുപേരില്‍ നിന്നുമാണ് മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്. ഇവരുടെ പേരുകള്‍ എഴുതിയ സ്ലിപ്പ് വെള്ളിക്കുടത്തില്‍ ഇട്ടും മറ്റൊരു കുടത്തില്‍ പേര് എഴുതാത്ത ഒമ്പതു സ്ലിപ്പുകളും മേല്‍ശാന്തി എന്നെഴുതിയ ഒരു സ്ലിപ്പും ഇട്ട ശേഷം നറുക്കെടുപ്പില്‍ ഇത് രണ്ടും ഒത്തു വന്നയാളെ മേല്‍ശാന്തിയായി നിയോഗിക്കുന്നതാണ് രീതി. തെരഞ്ഞെടുക്കപ്പെടുന്നയാള്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്ന രീതിയും ഇത്തവണയുണ്ടാകും.

ചിങ്ങമാസ പൂജകള്‍ക്കായി ഒന്നാം തീയതി ശനിയാഴ്ച പുലര്‍ച്ചെ 5 മണിക്ക് മേല്‍ശാന്തി ക്ഷേത്രനട തുറന്നിരുന്നു. തുടര്‍ന്ന് നിര്‍മ്മാല്യവും നെയ്യഭിഷേകവും നടന്നു. 5.15 ന് മഹാഗണപതി ഹോമം. രാവിലെ 7.30 ന് ഉഷപൂജ എന്നിവയും നടന്ന ശേഷം എട്ടുമണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വംബോര്‍ഡ് പ്രസിഡന്റ്, അംഗങ്ങള്‍, പന്തളം കൊട്ടാരം പ്രതിനിധി മറ്റുള്ളവര്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു നറുക്കെടുപ്പ്.

വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വി എന്‍ വാസുദേവന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപം തെളിച്ചു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലെയും ശ്രീകോവില്‍ നടകള്‍ തുറന്ന് വിളക്കുകള്‍ തെളിച്ചു. തുടര്‍ന്ന് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്തു.

ക്ഷേത്രനട തുറന്നിരിക്കുന്ന അഞ്ച് ദിവസങ്ങളില്‍ പതിവ് പൂജകള്‍ക്ക് പുറമെ നെയ്യഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവയുണ്ടാകും. ചിങ്ങമാസപൂജകള്‍ പൂര്‍ത്തിയാക്കി നട അടയ്ക്കുന്ന 21.8.19 ന് സഹസ്രകലശപൂജയും അഭിഷേകവും നടക്കും. ഓണക്കാലത്ത് പ്രത്യേക പൂജകള്‍ക്കായി 9.9.19 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തിരുനട തുറക്കും. 13.9.19 ന് രാത്രി പത്തിന് ഹരിവരാസനം പാടി തിരുനട അടയ്ക്കും.



from mangalam.com https://ift.tt/2HaPCC1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages