പ്രളയബാധിതരെ സഹായിക്കാന്‍ കൃത്രിമ കാലുമായി ഓടി നടന്നു, ശ്യാമിനെ തേടി കെകെ ശൈലജയുടെ കാരുണ്യസ്പര്‍ശം; ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

പ്രളയബാധിതരെ സഹായിക്കാന്‍ കൃത്രിമ കാലുമായി ഓടി നടന്നു, ശ്യാമിനെ തേടി കെകെ ശൈലജയുടെ കാരുണ്യസ്പര്‍ശം; ചികിത്സ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കും

തിരുവനന്തപുരം: കേരളത്തെ മുക്കിയ ദുരിത പെയ്ത്തിനിടയിലും സാന്ത്വനത്തിന്റെയും പരസ്പര സ്‌നേഹത്തിന്റെയും മാതൃകയാവുകയാണ് കേരള ജനത. കൃത്രിമ കാലുപയോഗിച്ച് തനിക്ക് പറ്റുന്ന പോലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് ആവശ്യസാധനങ്ങള്‍ ക്യാമ്പുകളിലേക്ക് കയറ്റി അയയ്ക്കുന്ന ശ്യാംകുമാര്‍ ഏവരുടെയും മനസലിയിപ്പിച്ചു. സോഷ്യല്‍ മീഡിയകളിലും ശ്യാമിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഇപ്പോള്‍ ശ്യാമിനെ തേടി ആരോഗ്യമന്ത്രിയുടെ കാരുണ്യ സ്പര്‍ശം. ശ്യാമിന്റെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് വ്യക്തമാക്കിയ മന്ത്രി, ശ്യാമിനെക്കുറിച്ചുള്ള ഡോക്ടറുടെ വാക്കുകളും ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

കെകെ ശൈലജയുടെ ഫേസ്ബുക്ക് കുറിപ്പ്;

കൃത്രിമ കാലുപയോഗിച്ച് തന്നാലാവും വിധം പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യസാധനങ്ങള്‍ കയറ്റി അയക്കുന്ന ശ്യാംകുമാറെന്ന എം.ജി കോളേജ് വിദ്യാര്‍ഥിയെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ അറിയാന്‍ സാധിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കിഡ്‌നി സംബന്ധമായ ഗുരുതര രോഗത്തിന് ചികിത്സ തേടുന്ന ആ ചെറുപ്പകാരനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനായി അപ്പോള്‍ തന്നെ ശ്യാമിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ബന്ധപ്പെടുകയും ചികിത്സാകാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.

എന്നെ ഏറ്റവും കൂടുതല്‍ അമ്പരപ്പിച്ചത് ശ്യാംകുമാറിനെ ചികിത്സിക്കുന്ന ഡോക്ടറുടെ വാക്കുകളായിരുന്നു. ഡോക്ടറുടെ വാക്കുകള്‍ ഇങ്ങനെ

'ശ്യാംകുമാര്‍ എന്നെ എന്നും അതിശയിപ്പിച്ചുകൊണ്ടിരിക്കുന്ന ചെറുപ്പക്കാരനാണ്. ഇത്രയും പോസിറ്റീവ് ആയ ഒരു രോഗിയെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. മറ്റു രോഗികളോട് ഇടപഴകും പോലെയല്ല ശ്യാംകുമാറിനോട് സംസാരിക്കുമ്പോള്‍, ആ ചെറുപ്പക്കാരന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് മറ്റുള്ളവര്‍ക്ക് മാതൃകയാണ്. ശരിക്കും ഒരു ഡോക്ടറെന്ന നിലയില്‍ എനിക്ക് അഭിമാനമുണ്ട്'.

വളരെയധികം ആവേശത്തോടു കൂടിയാണ് ഡോക്ടര്‍ ശ്യാമിനെ കുറിച്ച് പറഞ്ഞു നിര്‍ത്തിയത്. ഈ ശാരീരിക ക്ലേശങ്ങള്‍ക്കിടയിലും ശ്യാം സൈക്ലിംഗ് നടത്തുമെന്നതും എന്നെ ഏറെ വിസ്മയിപ്പിച്ചു. തികഞ്ഞ ഇച്ഛാശക്തിയാണ് ശ്യാമിന്റെ പ്രത്യേകത. അത് തന്നെയാണ് ഈ ചെറുപ്പക്കാരന്റെ കരുത്തും എന്ന് മനസിലാക്കാന്‍ സാധിച്ചു.

രോഗവിവരങ്ങളെക്കുറിച്ച് ഏറെനേരം ഡോക്ടറുമായി സംസാരിച്ചു. ശ്യാമിന്റെ എല്ലാ ചികിത്സയും സൗജന്യമായി നല്‍കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമായി വരുന്ന സാഹചര്യത്തില്‍ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുകയും അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ശ്യാമിന്റെ രോഗം എത്രയും പെട്ടെന്ന് ഭേദമാവട്ടെയെന്നും, ഇനിയും കൂടുതല്‍ സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാന്‍ അദ്ദേഹത്തിന് സാധിക്കട്ടെയെന്നും ആശംസിക്കുന്നു.



from mangalam.com https://ift.tt/2KWXWGK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages