റൊമേലു ലുക്കാക്കു ഇനി ഇന്ററില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 9, 2019

റൊമേലു ലുക്കാക്കു ഇനി ഇന്ററില്‍

മിലാന്‍: ബെല്‍ജിയന്‍ സ്‌ട്രൈക്കര്‍ റൊമേലു ലുക്കാക്കു ഇനി ഇന്റര്‍ മിലാന്‍ ജഴ്‌സിയില്‍. 80 മില്യണ്‍ ഡോളറിന്റെ കരാറില്‍ ലുക്കാക്കുവിനെ ഇംഗ്ലീഷ്‌ പ്രീമിയ ര്‍ ലീഗ്‌ ക്ലബ്‌ മാഞ്ചസ്‌റ്റര്‍ യുണൈറ്റഡില്‍ നിന്നാണ്‌ ഇറ്റാലിയന്‍ ടീം സ്വന്തമാക്കിയത്‌.
300000 ഡോളര്‍ ആഴ്‌ച വേതനം ലഭിക്കുന്ന വമ്പന്‍ കരാറാണ്‌ ഇന്റര്‍ മിലാനില്‍ ലുക്കാക്കു ഒപ്പുവെച്ചത്‌. ഇന്നലെ ബെല്‍ജിയത്തില്‍ നിന്ന്‌ മിലാനില്‍ എത്തിയ താരം മെഡിക്കല്‍ പരിശോധനകള്‍ പൂര്‍ത്തിയാക്കി കരാര്‍ ഒപ്പുവെക്കുകയായിരുന്നു
മിലാന്റെ അര്‍ജന്റീന സ്‌ട്രൈക്കര്‍ മൗറോ ഇക്കാര്‍ഡിക്ക്‌ പകരക്കാരനായാണ്‌ ലുക്കാക്കു എത്തുന്നത്‌. ഇന്റര്‍ പരിശീലകന്‍ അന്റോണിയോ കോന്റെയുടെ ഇഷ്‌ട താരം കൂടിയാണ്‌ ലുക്കാക്കു.
എവര്‍ട്ടണില്‍ നിന്ന്‌ രണ്ട്‌ വര്‍ഷം മുമ്പാണ്‌ യുണൈറ്റഡ്‌ ലുക്കാക്കുവിനെ സ്വന്തമാക്കിയത്‌. ആദ്യ സീസണില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചെങ്കിലും രണ്ടാം സീസണില്‍ യുണൈറ്റഡില്‍ സ്‌ഥിരതയുള്ള പ്രകടനം കാഴ്‌ചവെക്കാന്‍ ലുക്കാക്കുവിനായില്ല. ഒലെ സോള്‍ഷ്യാര്‍ പരിശീലകനായതോടെക്ല ബില്‍ അവസരവും കുറഞ്ഞു. അതോടെയാണ്‌ കൂടുമാറാന്‍ താരം തയാറായത്‌.



from mangalam.com https://ift.tt/2Yzi4s1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages