ചന്ദ്രനിലേക്കു പോകാൻ കാത്തിരുന്നു; അവർതന്നെ അധ്യായം അടച്ചത് കഷ്ടം- അടൂർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, August 6, 2019

ചന്ദ്രനിലേക്കു പോകാൻ കാത്തിരുന്നു; അവർതന്നെ അധ്യായം അടച്ചത് കഷ്ടം- അടൂർ

തിരുവനന്തപുരം: ചന്ദ്രനിലേക്കു പോകാൻ താൻ ടിക്കറ്റുമെടുത്ത് കാത്തിരിക്കുകയായിരുന്നുവെന്നും ആ അധ്യായം മടക്കിയെന്ന് അവരുടെ തന്നെ നേതാവ് പറഞ്ഞത് കഷ്ടമായിപ്പോയെന്നും സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പ്രധാനമന്ത്രിക്കു കത്തെഴുതിയ സംഭവത്തിൽ അടൂരിനോട് ചന്ദ്രനിലേക്കു പോകാൻ പറഞ്ഞ ബി.ജെ.പി. നേതാവിന്റെ പരാമർശം സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. തന്റെ 'പിന്നെയും' സിനിമയുടെ തിരക്കഥാ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂർ. രാജ്യത്ത് ജനാധിപത്യമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് കത്തെഴുതിയത്. ഏകാധിപത്യമാണെങ്കിൽ ആരെങ്കിലും കത്തെഴുതുമോ. കുഞ്ഞുനാളിലേ അമ്പിളിമാമനോട് വൈകാരികബന്ധമുണ്ട്. അവിടേക്കു പോകാൻകഴിയുന്നത് വലിയ ഭാഗ്യമല്ലേ. എന്തായാലും ജനാധിപത്യം അങ്ങനെയങ്ങ് ഇല്ലാതാകില്ല. താൻ മുടിഞ്ഞ ശുഭാപ്തിവിശ്വാസക്കാരനാണ്. ഇത്തരം മനോഭാവങ്ങൾക്കെതിേര കേരളം ഒറ്റക്കെട്ടായി നിലകൊള്ളുന്നുവെന്നത് സന്തോഷകരമാണെന്നും അടൂർ പറഞ്ഞു. അടൂർ ഗോപാലകൃഷ്ണന്റെ സാമൂഹിക വിമർശനങ്ങൾക്കും ഇടപെടലുകൾക്കും നേേര അപശബ്ദമുയർത്തിയവർ സംസ്കാരരഹിതരാണെന്ന്് പുസ്തകം പ്രകാശിപ്പിച്ച സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി പറഞ്ഞു. സിനിമയെ വിനോദോപാധി എന്നതിനപ്പുറം ദാർശനിക രൂപമാക്കിയ ലോകോത്തര ചലച്ചിത്രകാരൻമാരുടെ കൂട്ടത്തിലുള്ള പ്രതിഭയാണ് അടൂർ- ബേബി പറഞ്ഞു. കവയിത്രി റോസ് മേരി പുസ്തകത്തിന്റെ ആദ്യപ്രതി സ്വീകരിച്ചു. കവി ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷനായി. കെ.എൻ.ഷാജി, പി.എസ്.പ്രദീപ്, ഡോ. ആർ.ബി.രാജലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. content highlights:Go to the Moon if you cannot tolerate Jai Shri Ram chants, adoor gopalakrishnan


from mathrubhumi.latestnews.rssfeed https://ift.tt/2ZMAzG5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages