ശ്രീനഗർ: മണിക്കൂറുകളോളം വരിനിന്നാൽ പ്രിയപ്പെട്ടവരോടു സംസാരിക്കാൻ കഴിയുക രണ്ടു മിനിറ്റുമാത്രം. പ്രത്യേകപദവി എടുത്തുകളഞ്ഞശേഷം ബന്ധുക്കളോടു സംസാരിക്കുന്നതിന് ജമ്മുകശ്മീരിൽ അധികൃതർ ഒരുക്കിയ സംവിധാനത്തിന്റെ സ്ഥിതിയാണിത്. മൊബൈൽ, ഇൻറർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചതിനുശേഷം ഡെപ്യൂട്ടി കമ്മിഷണറുടെ ഓഫീസിലെ ഫോണിലൂടെ മാത്രമാണ് കശ്മീരിനു പുറത്തുള്ള വേണ്ടപ്പെട്ടവരുമായി സംസാരിക്കാൻ ഇവിടത്തുകാർക്കു കഴിയുക. പ്രധാനപ്പെട്ട ഒട്ടേറെ കാര്യങ്ങൾ പറയാനുണ്ടാകും. എന്നാൽ, രണ്ടു മിനിറ്റിനുള്ളിൽ അവയെല്ലാം ചുരുക്കേണ്ടി വരുന്ന അവസ്ഥയാണ്. അടക്കിപ്പിടിച്ച കരച്ചിലിനിടെ വാക്കുകൾ പുറത്തുവരില്ല. ഇതിനിടെ അനുവദിച്ച സമയവും തീരും. ബന്ധുക്കളുടെ മരണമറിയുന്നത് ദിവസങ്ങൾക്കുശേഷമാണ്. പണമിടപാടുകളും പരീക്ഷകൾ സംബന്ധിച്ച വിവരങ്ങളും അറിയാൻ ബുദ്ധിമുട്ടേറെയാണ്. നിയന്ത്രണങ്ങൾക്കു വൈകാതെ കുറവുവരുമെന്നു കരുതുന്നതായി ഡൽഹിയിലുള്ള സഹോദരിയെ ഫോൺചെയ്യാനെത്തിയ മറൂഫ ഭട്ട് പറഞ്ഞു. ഒരു വയസ്സുള്ള കുഞ്ഞിനെയുമെടുത്ത് രണ്ടുമണിക്കൂറോളം കാത്തിരുന്നശേഷമാണ് അവരുടെ ഊഴമെത്തിയത്. “അടുത്തിടെയാണ് അച്ഛനു ബൈപ്പാസ് ശസ്ത്രക്രിയ നടന്നത്. ഡൽഹിയിൽ വെച്ചായിരുന്നു ശസ്ത്രക്രിയ. നിയന്ത്രണംവരുന്നതിനു തൊട്ടുമുമ്പാണ് കശ്മീരിലേക്കു മടങ്ങിയെത്തിയത്. ഇതിനകം അച്ഛന്റെ മരുന്നു തീർന്നുപോയി. അതുകിട്ടാനാണ് സഹോദരിയെ വിളിക്കാനെത്തിയത്”-മറൂഫ പറഞ്ഞു. ഓഗസ്റ്റ് അഞ്ചുമുതൽ കശ്മീർതാഴ്വര കടുത്ത നിയന്ത്രണത്തിലാണ്. ആളുകൾ കൂടുന്നതിനും വാർത്താചാനലുകൾക്കും വിലക്കുണ്ട്. ഈ നിയന്ത്രണങ്ങൾ കുറച്ചുദിവസത്തേക്കു കൂടി തുടരുമെന്നാണ് റിപ്പോർട്ടുകൾ. Content highlights:Jammu and Kashmir: two hours on queue and two minutes on phone
from mathrubhumi.latestnews.rssfeed https://ift.tt/2H5GDBV
via
IFTTT
No comments:
Post a Comment