മനുഷ്യനല്ലേ, കരഞ്ഞുപോവാതിരിക്കുമോ! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

മനുഷ്യനല്ലേ, കരഞ്ഞുപോവാതിരിക്കുമോ!

പോത്തുകല്ല് (മലപ്പുറം): ഈ പ്രളയകാലത്ത് ഒരിക്കലെങ്കിലും കണ്ണുനിറയാത്ത മലയാളിയുണ്ടാകുമോ? ജീവിതം കീഴ്മേൽ മറിഞ്ഞ കാഴ്ചകൾ കണ്ടപ്പോൾ ഉള്ളൊന്ന് കാളിയില്ലേ. ദുരിതങ്ങൾക്കിടയിലും നന്മയുടെ നിലാവെളിച്ചം പരന്നപ്പോൾ, മനുഷ്യനെന്ന വാക്കിന്റെ അകംപൊരുൾ പഠിപ്പിച്ചവരെ തിരിച്ചറിഞ്ഞപ്പോൾ കണ്ണു നിറഞ്ഞില്ലേ. കേരളത്തിന്റെ കണ്ണു നനച്ചു ഈ ദിനങ്ങൾ; കണ്ണുതുറപ്പിച്ചു ഈ മനുഷ്യാവസ്ഥ. കവളപ്പാറ ഉരുൾപ്പൊട്ടലിൽ പല കഷ്ണങ്ങളായ മൃതശരീരങ്ങൾ പോസ്റ്റുമോർട്ടം ടേബിളിലെത്തിയപ്പോൾ പോലീസ് സർജൻമാർക്കും പിടിച്ചുനിൽക്കാനായില്ല. മനസ്സൊന്നു പിടച്ചു. ഡോക്ടറാണ്, ഫൊറൻസിക് സർജനാണ്, എന്നിട്ടും... മഞ്ചേരി മെഡിക്കൽ കോളേജിലെ പി.എസ്. സഞ്ജയ്, പാർഥസാരഥി, ലെവിസ് വസീം, ടി. അജേഷ് എന്നിവരാണ് 30-ഓളം പേരെ പോസ്റ്റുമോർട്ടം നടത്തിയത്. പോത്തുകല്ല് മസ്ജിദുൽ മുജാഹിദീനിലെ ആ പ്രാർഥനാമുറിയിൽ അവരനുഭവിച്ചത് വല്ലാത്തൊരു ശൂന്യത, പറഞ്ഞറിയിക്കാനാവാത്ത വികാര തീവ്രത. മുമ്പ് ഒട്ടേറെ മൃതദേഹങ്ങൾ ഇവർക്ക് മുമ്പിലെത്തിയിട്ടുണ്ട്. അന്നൊന്നും ഇത്രമേൽ പതറിയിട്ടില്ല. വർഷങ്ങളുടെ അനുഭവമുള്ളവരാണ് നാലുപേരും. തേക്കടി ദുരന്തത്തിൽ മരിച്ചവരെ പോസ്റ്റുമോർട്ടം ചെയ്തയാളാണ് സഞ്ജയ്. പക്ഷേ, ഇത്രയേറെപ്പേർ ഒന്നിച്ച് മുമ്പിലെത്തുന്നത് ഇതാദ്യം; അതും പല രൂപത്തിൽ. ''മിക്കവരും നിമിഷങ്ങൾക്കകം മരിച്ചിരിക്കണം. അധികം വേദന സഹിച്ചിരിക്കില്ല അവർ'' -അതൊന്നുമാത്രമാണ് ഈ ഡോക്ടർമാർക്ക് ആശ്വാസം. അപൂർണരായി മടങ്ങുന്ന ആ സഹജീവികൾക്കുള്ള അവരുടെ പ്രണാമമാണീ കണ്ണീർപ്പൂക്കൾ. Content Highlights:doctors after post mortem of deceased Kerala Flood 2019


from mathrubhumi.latestnews.rssfeed https://ift.tt/2z0lTr1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages