മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഒരാഴ്ചയ്ക്കിടെ കിട്ടിയത് 39 കോടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, August 16, 2019

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: ഒരാഴ്ചയ്ക്കിടെ കിട്ടിയത് 39 കോടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ കിട്ടിയത് 39 കോടി രൂപ. കനത്ത മഴയിൽ നഷ്ടങ്ങളുണ്ടായ ദിവസം മുതൽ വെള്ളിയാഴ്ച വൈകീട്ടുവരെയാണ് ഇത്രയും തുക കിട്ടിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തിച്ചതും ഓൺലൈനായി അയച്ചതും ഉൾപ്പെടെയാണിത്. കേരളത്തിലേക്ക് ഡൽഹി കേരള ഹൗസ് 22.45 ടൺ മരുന്നുകളും മെഡിക്കൽ സാമഗ്രികളും എത്തിക്കുന്നുണ്ട്. 12 ടണ്ണോളം മരുന്ന് വെള്ളിയാഴ്ചതന്നെ സംസ്ഥാനത്തെത്തി. ഇൻസുലിൻ, ഗ്ലൗസുകൾ, ആന്റിബയോട്ടിക്കുകൾ, ഒ.ആർ.എസ്. എന്നിവ ഉൾപ്പെടെയുള്ളവയാണ് എത്തിച്ചത്. ആന്റിബയോട്ടിക്കുകളും ഇൻസുലിനും ഉൾപ്പെടെയുള്ള അവശ്യമരുന്നുകൾ ആറുടൺ വീതം തുടർന്നുള്ള ദിവസങ്ങളിലും കൊച്ചിയിലെത്തും. 400 കാർട്ടനുകളിലായി മൂന്നു ടൺ ഇൻസുലിൻ ഉൾപ്പെടെ 2051 കാർട്ടൻ മരുന്നുകളാണ് കേരളത്തിലെത്തുക. ഇതിനുപുറമേ ഒരുകോടി ക്ലോറിൻ ഗുളികകളും കേരളത്തിലേക്ക് അയക്കും. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയമാണ് സംസ്ഥാനത്തിന്റെ അഭ്യർഥനപ്രകാരം മരുന്നുകൾ ലഭ്യമാക്കുന്നത്. Content Highlights:CMDRF receives 39 crore


from mathrubhumi.latestnews.rssfeed https://ift.tt/2P0G96M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages