ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നും നേരിട്ട് അമേരിക്കയിലേക്ക് വിമാന സര്‍വീസുകള്‍ സ്വാതന്ത്ര്യദിനത്തില്‍ തുടക്കമാകും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍സായ എയര്‍ ഇന്ത്യയാണ് ഇത്തരത്തില്‍ സര്‍വീസ് നടത്തുന്നത്.
'ഇന്ത്യയ്ക്കും വടക്കേ അമേരിക്കയ്ക്കുമിടയില്‍ ഇടവിടാതെ വിമാനസര്‍വീസ് നടത്താനുള്ള ഒരുക്കത്തിലാണ് എയര്‍ ഇന്ത്യ. ഇന്ധന ഉപഭോഗവും യാത്രാസമയവും കുറയ്ക്കുക, ജീവനക്കരുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക, കാര്‍ബണ്‍ പുറന്തള്ളുന്നതു കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ അറ്റ്ലാന്റിക്, പസഫിക് മേഖലകളിലൂടെ ഓഗസ്റ്റ് 15 മുതല്‍ എയര്‍ ഇന്ത്യ സര്‍വീസ് തുടങ്ങും'' എയര്‍ ഇന്ത്യ ട്വിറ്റ് ചെയ്തു.
ഉത്തരധ്രുവത്തിന് മുകളിലൂടെയുള്ള വ്യോമപാതയിലൂടെയാണ് എയര്‍ ഇന്ത്യന്‍ വിമാനങ്ങള്‍ പറക്കുന്നത്. നേരത്തെയും സിയാറ്റില്‍ നിന്നും ന്യൂഡല്‍ഹിയിലേക്ക് ഇതേ വ്യോമപാതയിലൂടെ വാഷിങ്ടണിലേക്ക് 2007ല്‍ യാത്ര ചെയ്തിരുന്നു.
നിലവില്‍ ദുബായില്‍ ഇറങ്ങി കണക്ടിങ്ങ് വിമാനസര്‍വീസുകളെ ആശ്രയിച്ചാണ് അമേരിക്കയിലേക്ക് പോയിരുന്നത്. ഇതോടെ ഇക്കാര്യങ്ങള്‍ക്കെല്ലാം മാറ്റം വരുമെന്നാണ് കരുതുന്നത്. വിമാനസര്‍വീസ് തുടങ്ങുന്നതിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍, യുഎസിലെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ അനുമതി ലഭിച്ചു. ക്യാപ്റ്റന്മാരായ രജനീഷ് ശര്‍മ്മ, ദിഗ്വിജയ് സിങ്ങ് എന്നിവരാകും എയര്‍ ഇന്ത്യയുടെ വിമാനം പറത്തുന്നത്.
from mangalam.com https://ift.tt/33vydxi
via IFTTT
No comments:
Post a Comment