ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സ് വര്‍ക്കിങ് കമ്മിറ്റ് ഓഗസ്റ്റ് പത്തിനു ചേരുമെന്ന പ്രഖ്യാപനം വന്നതിനു പിന്നാലെ അധ്യക്ഷ സ്ഥാനത്തേയ്ക്ക് ആളെ നിര്‍ദ്ദേശിച്ച് കോണ്‍ഗ്രസ്സ് നേതാവ് മിലിന്ദ് ദിയോറ. സച്ചിന്‍ പൈലറ്റ്, ജോതിരാദിത്യ സിന്ധ്യ എന്നിവരെയാണ് ദിയോറ നിര്‍ദേശിച്ചത്. അധ്യക്ഷ സ്ഥാനത്തേയ്ക്ക് യുവാക്കള്‍ കടന്നു വരണമെന്നാണ് ഈ നേതാവിന്റെ ആവശ്യം.
രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും മുംബൈ റീജിയറണല്‍ കമ്മറ്റി പ്രസിഡന്റ് സ്ഥാനം മിലന്ദ് ദിയോറ ഒഴിയുകയും ചെയ്തിരുന്നു . തനിക്ക് ദേശീയ രാഷ്ട്രീയത്തില്‍ ചിലത് ചെയ്യാനുണ്ടെന്നും ദിയോറ അന്ന് പ്രസ്താവിച്ചിരുന്നു.
പുതിയ പ്രസിഡന്റ് ആരാകണമെന്ന കാര്യത്തില്‍ താന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെ പിന്തുണയ്ക്കുന്നുവെന്നും ദിയോറ പറഞ്ഞു. അദ്ദേഹത്തിന്റെ ആവശ്യം യുവാക്കള്‍ അധ്യക്ഷ സ്ഥാനത്തേക്ക് വരണമെന്നതാണ് അത് താനും ആഗ്രഹിക്കുന്നു. പ്രിയങ്ക ഗാന്ധിയെ പുതിയ അധ്യക്ഷയാക്കണമെന്ന് അഭിപ്രായപ്പെട്ടപ്പോഴാണ് പുതിയ പ്രസിഡന്റ് യുവാവാകണമെന്ന അഭിപ്രായം അദ്ദേഹം മുന്നോട്ട് വച്ചത്. ഇതിനെയാണ് ദിയോറ പ്രത്യേകം എടുത്ത് പറയുകയും സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യയുടേയും പേര് നിര്‍ദേശിക്കുകയും ചെയ്തിരിക്കുന്നത്.
സച്ചിന്‍ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവര്‍ക്ക് ഈപ്പറഞ്ഞ എല്ലാ ഗുണങ്ങളുമുണ്ടെന്ന് ദിയോറ പറഞ്ഞു. ഇരുവരും യുവാക്കളാണ്. പ്രതിപക്ഷത്തെ ഊര്‍ജ്ജസ്വലമായി നയിക്കാനുള്ള കഴിവുണ്ട്. ഇവരിലാരെങ്കിലുമൊരാളെ ഇടക്കാല പ്രസിഡണ്ടെങ്കിലും ആക്കണമെന്നും രണ്ടുപേരെയും ഗാന്ധി കുടുംബം പരസ്യമായി പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാക്കളുടെ വിമര്‍ശനപരമായ ഇടപെടലുകളുടെ കൂടി പശ്ചാത്തലത്തില്‍ ഓഗസ്റ്റ് പത്തിനാണ് വര്‍ക്കിങ് കമ്മറ്റി ചേരുന്നത്. അധ്യക്ഷ സ്ഥാനം ഒഴിയുകയാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രഖ്യാപനത്തിനു ശേഷം ഇതുവരെ വര്‍ക്കിങ് കമ്മറ്റി ചേര്‍ന്നിട്ടില്ല. അധ്യക്ഷന്റെ അഭാവത്തില്‍ വര്‍ക്കിങ് കമ്മറ്റിക്കാണ് തീരുമാനങ്ങളെടുക്കാനുള്ള ചുമതല.
കോണ്‍ഗ്രസ്സിന് അധ്യക്ഷനില്ലാതെ ദീര്‍ഘകാലം പോകുന്നത് പാര്‍ട്ടയില്‍ നിന്നും കൂടുതലാളുകള്‍ പുറത്തുപോകുന്നതിന് കാരണമാകുമെന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, കെസി വേണുഗോപാല്‍, പിജെ കുര്യന്‍ തുടങ്ങിയവരും അധ്യക്ഷനെ തെരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുകയുണ്ടായി. സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യമാണ് ശശി തരൂര്‍ മുമ്പോട്ടു വെച്ചതെങ്കിലും പ്രിയങ്ക ഗാന്ധി അധ്യക്ഷയാകണമെന്നാണ് മറ്റുള്ളവര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്നെ അതിന് പ്രതീക്ഷിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ഒരു യോഗത്തില്‍ അവര്‍ പ്രഖ്യാപിച്ചതോടെ ആ അധ്യായവും അടഞ്ഞു.
എ.ഐ.സി.സി ആസ്ഥാനത്താണ് ഓഗസ്റ്റ് പത്തിന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി ചേരുക. അധ്യക്ഷനെ തെരഞ്ഞെടുക്കല്‍ തന്നെയായിരിക്കും വര്‍ക്കിങ് കമ്മറ്റിയുടെ പ്രധാന അജണ്ട. രാവിലെ 11 മണിക്കാണ് യോഗം ചേരുകയെന്ന് കെസി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
from mangalam.com https://ift.tt/33a7QNj
via IFTTT
No comments:
Post a Comment