കശ്മീരില്‍ സ്ഥിതി വഷളാകുന്നു ; പ്രമുഖ നേതാക്കള്‍ വീട്ടു തടങ്കലില്‍ ; ഇന്റര്‍നെറ്റ് മൊബൈല്‍ ബ്‌ളോക്ക് ചെയ്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

കശ്മീരില്‍ സ്ഥിതി വഷളാകുന്നു ; പ്രമുഖ നേതാക്കള്‍ വീട്ടു തടങ്കലില്‍ ; ഇന്റര്‍നെറ്റ് മൊബൈല്‍ ബ്‌ളോക്ക് ചെയ്തു

ശ്രീനഗര്‍: തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഭീകരാക്രമണ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ കശ്മീരില്‍ സ്ഥിതി വഷളാകുന്നു. പ്രമുഖരാഷ്ട്രീയ നേതാക്കളായ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, പിഡിപി നേതാവ് മെഹ്ബൂബാ മുഫ്ത്തി, സജാദ് ലോണ്‍ എന്നിവരെയെല്ലാം വീട്ടു തടങ്കലിലാക്കി. പല സ്ഥലങ്ങളിലും മൊബൈല്‍, ഇന്റര്‍നെറ്റ് എന്നിവ ബ്‌ളോക്ക് ചെയ്യുകയും റാലികള്‍ക്കും യോഗങ്ങള്‍ക്കും നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്. പരീക്ഷകള്‍ മാറ്റിവെച്ചു. സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. രജൗരി, ഉധംപൂര്‍ ജില്ലകളില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അതേസമയം കശ്മീരിലെ ഒരു പ്രദേശങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടില്ല. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത തുടരുന്ന സാഹചര്യത്തിലാണ് നടപടി.

സിപിഎം നേതാവ് യൂസുഫ് തരിഗാമിയും കോണ്‍ഗ്രസ് നേതാവ് മജീദും അറസ്റ്റിലായി. പ്രമുഖ നേതാക്കളെയും വീട്ടുതടങ്കലില്‍ ഇടാനോ അറസ്റ്റ് ചെയ്യാനോ സാധ്യതയുള്ളതായി മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തു. സമാധാനത്തിന് വേണ്ടി നില കൊള്ളുന്ന ജനങ്ങള്‍ തെരഞ്ഞെടുത്ത തങ്ങളെ പോലെയുള്ളവര്‍ വീട്ടു തടങ്കലിലാണ്. കശ്മീരിനെതിരേ കൈക്കരുത്ത് കാട്ടുന്നവര്‍ ലോകവും ജനങ്ങളും എല്ലാം കാണുന്നുണ്ട് എന്നത് മറക്കരുതെന്നാണ് മെഹ്ബൂബ മുഫ്ത്തി ട്വീറ്റ് ചെയ്തത്. നടക്കുന്ന കാര്യങ്ങളുടെ മറുവശത്തേക്ക് നിങ്ങളുടെ ശ്രദ്ധയെ ക്ഷണിക്കുന്നതായും ഇനി ഞങ്ങളെ രക്ഷിക്കാന്‍ അള്ളാഹുവേ ഉള്ളൂവെന്ന് ഒമര്‍ കുറിച്ചു.

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പും കശ്മീര്‍ നിയമസഭയ്ക്കും അവിടുത്തെ ജനങ്ങള്‍ക്കും സവിശേഷ അധികാരങ്ങള്‍ നല്‍കുന്ന 35 എ വകുപ്പും എടുത്തു കളയുന്ന പ്രഖ്യാപനം ഉടനെയുണ്ടാവും എന്നുള്ള അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഒമര്‍ അബ്ദുള്ള നേരത്തേ ഈ വിഷയത്തില്‍ ഗവര്‍ണറെ കണ്ടിരുന്നു. ആര്‍ട്ടിക്കിള്‍ 370ഓ ആര്‍ട്ടിക്കിള്‍ 35എ യോ ഒഴിവാക്കില്ലെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പറയുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങളായി സൈനിക വിന്യാസം ശക്തമാക്കിയതിനെക്കുറിച്ചുള്ള ആശങ്കയും ഒമര്‍ അബ്ദുള്ള കൂടിക്കാഴ്ചയില്‍ ഗവര്‍ണറുമായി പങ്കുവച്ചിരുന്നു.

35,000 സൈനികരെ ജമ്മു കശ്മീരില്‍ വിന്യസിക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ സംസ്ഥാനത്ത് കനത്ത ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. സംസ്ഥാനത്ത് തങ്ങുന്ന അമര്‍നാഥ് തീര്‍ത്ഥാടകരോടും വിനോദസഞ്ചാരികളോടും എത്രയും പെട്ടെന്ന് മടങ്ങി പോകാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യം വച്ച് പാകിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണങ്ങള്‍ നടത്താന്‍ ശ്രമിക്കുന്നുവെന്ന് സുരക്ഷാസേന തലവന്‍മാര്‍ വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചതിന് പിന്നാലെയായിരുന്നു അസാധാരണമായ ഉത്തരവ് പുറത്തുവന്നത്. ആക്രമണം നടത്താന്‍ ഭീകരര്‍ സൂക്ഷിച്ചിരുന്ന എം 24 സ്‌നൈപ്പര്‍ ഗണും പാകിസ്ഥാന്‍ നിര്‍മ്മിത മൈനുകളും ഇന്ത്യന്‍ സൈന്യം കണ്ടെത്തിയിരുന്നു.



from mangalam.com https://ift.tt/2KpyRnv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages