: ആവർത്തിക്കുന്ന മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലും ദുരന്തംകുറയ്ക്കാനുള്ള പ്രതിവിധിതേടി സർക്കാർ കൂടുതൽ പഠനത്തിന്. വിവിധ ഏജൻസികളും സർവകലാശാലകളും ഇക്കാര്യത്തിൽ സർക്കാരുമായി സഹകരിക്കുന്നുണ്ട്. കൂടുതൽ പഠനത്തിനും പരിഹാര നിർദേശങ്ങൾക്കുമായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടുന്നതും പരിഗണനയിലാണ്.കഴിഞ്ഞവർഷത്തെ പ്രളയക്കെടുതികളിൽനിന്ന് കേരളം കരകയറുന്നതിനിടെയാണ് ഒരുവർഷം തികയുമ്പോൾ, വീണ്ടും അതേ സമയത്തുതന്നെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും. അനുഭവത്തിന്റെ വെളിച്ചത്തിൽ മുൻകരുതലെടുത്തതിനാൽ ഇത്തവണ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവാക്കാനായി. എന്നാലും പലയിടങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തു. ഈ സാഹചര്യത്തിലാണ് ആഴത്തിലുള്ള പഠനം ആവശ്യമാണെന്ന നിഗമനത്തിലെത്തിയത്. നിലവിലുള്ളതിനുപുറമേ, മറ്റ് ഏജൻസികളുടെ പഠനം എങ്ങനെ വേണമെന്ന് ഇപ്പോഴത്തെ ദുരിതാശ്വാസ പ്രവർത്തനം പൂർത്തിയായശേഷമേ തീരുമാനിക്കൂ. ഉരുൾപൊട്ടൽ ഭീഷണിയുള്ള സ്ഥലങ്ങൾ ഇതിനകം കണ്ടെത്തുകയും മുന്നറിയിപ്പുകൾ നൽകുകയും ചെയ്തിട്ടുണ്ട്. പരിസ്ഥിതിദുർബല പ്രദേശങ്ങളിൽ സുരക്ഷാ നടപടികൾക്കും ബോധവത്കരണത്തിനും പ്രാദേശികമായ സഹായം ആവശ്യമാണ്. ഇതുണ്ടാകാത്തത് വലിയ പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊക്കെ മുന്നിൽക്കണ്ടായിരിക്കും ഇനിയുള്ള പഠനങ്ങൾ.വിദേശ സർവകലാശാലയടക്കം പലരും കേരളത്തിലെ പരിസ്ഥിതിപ്രശ്‌നങ്ങളെപ്പറ്റി ഇപ്പോൾ പഠനം നടത്തുന്നുണ്ടെങ്കിലും അന്താരാഷ്ട്ര ഏജൻസികളുടെ പഠനവും നിർദേശങ്ങളും നേടുന്നതിനെപ്പറ്റി ആലോചിക്കുന്നതായി റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള ഇനീഷ്യേറ്റീവ് സി.ഇ.ഒ.യുമായ ഡോ. വി. വേണു പറഞ്ഞു. കേരളത്തിൽനിന്ന് കേരള, അമൃത സർകലാശാലകളും പഠനം തുടരുന്നുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/2H85iWK
via
IFTTT
No comments:
Post a Comment