തിരുനാവായ: സൗത്ത് പല്ലാറ്റിലെ പുഞ്ചപ്പാടത്ത് വെള്ളക്കെട്ടിൽ വീണ കുട്ടികളെ രക്ഷിക്കുന്നതിനിടയിൽ പിതാവ് മുങ്ങിമരിച്ചു. ബി.പി. അങ്ങാടി സ്വദേശിയും കൊടക്കൽ വെങ്കുളത്ത് താമസക്കാരനുമായ കൊണ്ടാപറമ്പിൽ അബ്ദുൽഖാദറിന്റെ മകൻ അബ്ദുൽറസാഖ് (40) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരത്തോടെ മകൻ അലാവുദ്ദീനും അബ്ദുൽറസാഖിന്റെ ഭാര്യാസഹോദരന്റെ മകനും സൗത്ത് പല്ലാറ്റിലൂടെ നടന്നുപോകുമ്പോൾ ഇരുകുട്ടികളും കാൽതെന്നി വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. അബ്ദുൽറസാഖ് കുട്ടികളെ രക്ഷപ്പെടുത്തിയശേഷം കുഴഞ്ഞ് വെള്ളക്കെട്ടിൽ മുങ്ങുകയായിരുന്നു.വിദേശത്തായിരുന്ന അബ്ദുൽറസാഖ് മകളുടെ വിവാഹാവശ്യാർഥം നാട്ടിലേക്കു വന്നതാണ്. വെങ്കുളത്തെ വീട്ടിൽ വെള്ളം കയറിയതിനെത്തുടർന്ന് ഭാര്യവീട്ടിലായിരുന്നു താമസം. വെങ്കുളത്തേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഭാര്യ: നസീറ. മക്കൾ: അൽഅമീൻ, അലാവുദ്ദീൻ, സഹദിയ.
from mathrubhumi.latestnews.rssfeed https://ift.tt/2H6a7zJ
via
IFTTT
No comments:
Post a Comment