തിരുവനന്തപുരം: ഇനി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പാമ്പിനേയും ആനയേയും കണ്ട് ഭയപ്പെടില്ല. ആനയെ വിരട്ടിയോടിക്കലും പാമ്പ് പിടുത്തവും വനം വകുപ്പിന്റെ പരിശീലന സിലബസില്‍ ഉള്‍പ്പെടുത്തി. ഇത്തരം കാര്യങ്ങളില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിമിതികള്‍ മറികടക്കുകയാണ് ലക്ഷ്യം. വനം വകുപ്പ് ജീവനക്കാര്‍ക്കു നല്‍കുന്ന ആറുമാസത്തെ പരിശീലനത്തില്‍ ഇത്തരം കാര്യങ്ങള്‍ക്കു കാലയളവ് നിശ്ചയിച്ചായിരിക്കും പരിശീലനം.
ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍മാര്‍ വരെയുള്ളവരെയാണ് പരിശീലിപ്പിക്കുക. നിലവില്‍ പാമ്പുപിടിത്തത്തിനും ആനയെ ഓടിക്കുന്നതിനും ഔദ്യോഗികമായ ഒരു പരിശീലനം ഇതുവരെ ഇല്ല. അരിപ്പ ഫോറസ്റ്റ് കേന്ദ്രത്തില്‍ മറ്റു പരിശീലങ്ങള്‍ക്ക് വരുന്നവരില്‍ താല്‍പര്യമുള്ളവരെ മാത്രമാണ് ഇതുവരെ പാമ്പുപിടിത്തം പഠിപ്പിച്ചിരുന്നത്. ഇങ്ങനെ താല്‍പര്യപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം.
വാവാ സുരേഷാണു പരിശീലനം നല്‍കിയിരുന്നത്. വനം വകുപ്പിന്റെ 25 ഡിവിഷനുകളില്‍ നിലമ്പൂര്‍ സൗത്ത്, നെന്മാറ, റാന്നി എന്നിവടങ്ങളില്‍ മാത്രമേ നിലവില്‍ പരിശീലനം ലഭിച്ചവരുള്ളൂ. പാമ്പു പിടിക്കേണ്ട ആവശ്യം വന്നാല്‍ വാവാ സുരേഷിനെ വിളിച്ചുവരുത്തുകായാണ് ഇപ്പോള്‍ ചെയ്യുന്നത്. കാട്ടാനകള്‍ നാട്ടിലിറങ്ങുന്നത് വ്യാപകമാകുന്നതോടെയാണ് ആനകളെ ഓടിക്കലും പരിശീലനത്തില്‍ പെടുന്നത്. കാട്ടുതീ, ഉരുള്‍ പൊട്ടല്‍ തുടങ്ങിയവ നേരിടുന്നതിനുള്ള പരിശീലനവും നല്‍കുമെന്ന് പരിശീലന വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ വിനയകുമാര്‍ പറഞ്ഞു.
from mangalam.com https://ift.tt/2MFyWpG
via IFTTT
No comments:
Post a Comment