വേദനകളുടെ ലോകത്തെ വാസം മതിയാക്കി അനിതാ തച്ചങ്കരി മടങ്ങി ; ടോമിന്‍ ജെ തച്ചങ്കരിയുടെ ഭാര്യ മരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, August 4, 2019

വേദനകളുടെ ലോകത്തെ വാസം മതിയാക്കി അനിതാ തച്ചങ്കരി മടങ്ങി ; ടോമിന്‍ ജെ തച്ചങ്കരിയുടെ ഭാര്യ മരിച്ചു

കൊച്ചി: ബാദ്ധ്യതകള്‍ തീര്‍ത്തും ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കുകയും ചെയ്തതിന്റെ നിര്‍വൃതിയോടെ വേദനകളുടെ ലോകത്തെ വാസം മതിയാക്കി അനിതാ തച്ചങ്കരി മടങ്ങി. ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഭാര്യയും അറിയപ്പെടുന്ന സംരഭകയുമായ അനിത ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണത്തിന് കീഴടങ്ങി. ഇന്ന് പുലര്‍ച്ചെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചായിരുന്നു അര്‍ബുദ ബാധിതയായിരുന്ന അനിതയുടെ അന്ത്യം സംഭവിച്ചത്.

ബ്രസ്റ്റ് കാന്‍സറിനെ തുടര്‍ന്നായിരുന്നു അനിതയുടെ മരണം. കാന്‍സര്‍ ബാധിതയാണെന്ന് തിരിച്ചറിഞ്ഞത് ഏതാനും മാസങ്ങള്‍ക്ക് മുമ്പായിരുന്നു. 54 കാരി അനിത ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ എന്നതിനപ്പുറത്ത് കേരളത്തിലും പുറത്തും അറിയപ്പെടുന്ന സംരഭക എന്ന നിലയില്‍ കൂടി അറിയപ്പെട്ട അനിത വിദേശത്തെയും ഇന്ത്യയിലെയും പഠനത്തിന് ശേഷം കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്തുകയായിരുന്നു.

ബിസിനസ്സുകാരിയായി ഇരിക്കുമ്പോള്‍ തന്നെ നല്ല ഭാര്യയും ത​ന്റെ രണ്ട് പെണ്‍മക്കളുടേയും നല്ല അമ്മയായും നിറഞ്ഞു നിന്നു. അനിത എളിമയുടെയും ലാളിത്യത്തിന്റെയും പ്രതീകമായിരുന്നു. തച്ചങ്കരിയുടെ പൊലീസ് ജീവിതത്തിന്റെ വര്‍ണ്ണാഭകളില്‍ നിന്നും അകന്നു നില്‍ക്കുകയും അത്തരം സദസ്സുകളില്‍ നിന്നും മാറി നില്‍ക്കുകയും ചെയ്തിരുന്നെങ്കിലൂം ഭര്‍ത്താവിന് ഒപ്പം നിന്ന് ധാര്‍മ്മിക പിന്തുണ നല്‍കാനും ശ്രദ്ധിച്ചിരുന്നു. മാറിമാറി വന്ന സര്‍ക്കാരുകളിലെല്ലാം വിവാദങ്ങളുടെ ചൂളയിലൂടെ കടന്നു പോകുമ്പോഴെല്ലാം ടോമിന്‍ ജെ തച്ചങ്കരിയുടെ താങ്ങും തണലുമായിരുന്നു അനിത മാറി.

വിവാദങ്ങളുടെ കളിത്തോഴനായ ടോമിന്‍ ജെ. തച്ചങ്കരി എന്നും വിവാദനായകനായിരുന്നു. പല പ്രശ്‌നങ്ങളിലും കുടുങ്ങി. സസ്‌പെന്‍ഷന്‍ വരെ അദ്ദേഹം നേരിട്ടു. എന്നാല്‍ പിന്നീട് അതിശക്തമായി തന്നെ തിരിച്ചുവന്നു. അഴിമതിക്കെതിരായ പോരാട്ടം നടത്തി. കണ്‍സ്യൂമര്‍ ഫെഡിലും കെ എസ് ആര്‍ ടി സിയിലും ഗതാഗത കമ്മീഷണറായും കൈയടി നേടുമ്പോള്‍ പിന്നില്‍ ചാലക ശക്തിയായി അനിത ഉണ്ടായിരുന്നു. ചെന്നൈയില്‍ തറച്ചു കിടക്കുകയായിരുന്ന മലയാള സിനിമയെ കേരളത്തിലേക്ക് പറിച്ചു നടാന്‍ കാരണമായ റിയാന്‍ സ്റ്റുഡിയോയുടെ എംഡി യായിരുന്നു അനിത.

ജീവിതത്തിലും സര്‍വീസിലും വലിയ പ്രതിസന്ധി ഘട്ടങ്ങളിലൂടെ ടോമിന്‍ ജെ തച്ചങ്കരി കടന്നു പോകുമ്പോഴെല്ലാം അനിത സാന്ത്വനമായി
നിന്നു. 2009 ല്‍ ഖത്തറില്‍ നടത്തിയ പര്യടനം വന്‍ വിവാദം ഉയര്‍ത്തുകയും ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നും ടോമിന്‍ ജെ തച്ചങ്കരിക്ക് എതിരോ ആരോപണം ഉയര്‍ന്നപ്പോള്‍ വിവാദങ്ങളില്‍ പതറാതെ അനിത ഭര്‍ത്താവിനൊപ്പം നിന്നു.

ദേശവിരുദ്ധ ശക്തികളുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് പ്രധാന ആരോപണം. അതിന് മുമ്പ് 2006ല്‍ അനിതയുടെ പേരില്‍ വൈറ്റിലയിലുള്ള റിയാന്‍ ഡിജിറ്റല്‍ സ്റ്റുഡിയോയില്‍ നിന്ന് വ്യാജ സിഡികളുടെ വന്‍ശേഖരം പിടികൂടി. അന്ന് ആന്റി പൈറസി നോഡല്‍ ഓഫീസറായിരുന്ന ഋഷിരാജ്സിംഗാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. ഇതിനെയെല്ലാം അനിത സധൈര്യം നേരിടുകയും മുമ്പോട്ടു പോകുകയും ചെയ്തു.

കാര്‍ഷിക രംഗത്ത് പ്രത്യേക വ്യക്തി മുദ്ര പതിപ്പിച്ചിരുന്ന അനിത ലണ്ടന്‍ സ്‌കൂള്‍ ഓഫ് മ്യൂസിക്കില്‍ നിന്ന് എയിറ്റ്ത്ത് വേ ഗ്രൈഡില്‍ പാസായ മികച്ച പിയാനോ വിദഗ്ധക്കൂടിയായിരുന്നു. വേദനകള്‍ മറന്ന് അനിതാ അടുത്തിടെ പൊതുവേദിയിലെത്തിയത് മകളുടെ വിവാഹത്തിനായിരുന്നു. അന്ന് വീല്‍ ചെയറില്‍ വന്ന് തച്ചങ്കരിയോടൊപ്പം വിവാഹവേദിയില്‍ പങ്കെടുത്തു. എറണാകുളത്തെ വീട്ടിലെ വിവാഹ ചടങ്ങില്‍ തച്ചങ്കരി എഴുതി സംഗീതം നല്‍കിയ പാട്ട് അവതരിപ്പിച്ചത് പോലും അനിതയുടെ മനസ്സ് അറിഞ്ഞായിരുന്നു.

മക്കളായ മേഘയും കാവ്യയും ഈ അടുത്ത് നാളില്‍ വിവാഹിതരായിരുന്നു. മക്കള്‍ രണ്ടുപേരും ബെംഗളൂരുവില്‍ എന്‍ജിനീയര്‍മാരാണ്. മരുമക്കളും അവിടെത്തന്നെ എന്‍ജിനീയര്‍മാര്‍. മൂത്ത മകള്‍ മേഘയുടെത് മിശ്രവിവാഹമായിരുന്നു്. കോഴിക്കോട് ചേവായൂര്‍ സ്വദേശി ഗൗതമാണ് ഭര്‍ത്താവ്. കാവ്യയെ വിവാഹം ചെയ്തത് എറണാകുളം സ്വദേശി ക്രിസ്റ്റഫറും. ജൂലായ് ആറിന് വാഴക്കാലയിലായിരുന്നു ഈ കല്യാണങ്ങള്‍. ആശുപത്രി കിടക്കയില്‍ നിന്നും വീല്‍ചെയറില്‍ എത്തിയ അനിത ചടങ്ങില്‍ സംബന്ധിച്ച ശേഷം വീണ്ടും ആശുപത്രിയിലേക്ക് മടങ്ങുകയും ചെയ്തു. ഭാര്യയുടെ നിര്യാണത്തില്‍ കൊച്ചിയിലെ ടോമിന്‍ ജെ തച്ചങ്കരിയുടെ വീട്ടിലേക്ക് ബന്ധുക്കളും സുഹൃത്തുക്കളും പ്രവഹിക്കുകയാണ്.



from mangalam.com https://ift.tt/2Yql5e4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages