ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത് രണ്ടാം റൗണ്ടില്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 19, 2019

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ശ്രീകാന്ത്, പ്രണോയ്, സായി പ്രണീത് രണ്ടാം റൗണ്ടില്‍

ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ടോപ് സീഡായ കിഡംബി ശ്രീകാന്തും മലയാളി താരം എച്ച്.എസ്. പ്രണോയിയും ജയത്തോടെ തുടങ്ങി. പുരുഷ സിംഗിൾസിലെ തന്റെ ആദ്യ മത്സരത്തിൽ ശ്രീകാന്ത് അയർലൻഡിന്റെ നട്ട് എൻഗുയിനെ തോൽപ്പിച്ചു (17-21, 21-16, 21-6). പത്താം റാങ്കുകാരനായ ശ്രീകാന്തിനെ വിറപ്പിച്ച ശേഷമാണ് എൻഗുയി തോൽവി സമ്മതിച്ചത്. മത്സരം ഒരു മണിക്കൂറും 6 മിനിറ്റും നീണ്ടു. തിരുവനന്തപുരം സ്വദേശിയായ പ്രണോയ്, ഫിൻലൻഡിന്റെ എയ്റ്റു ഒസ്കാരി ഹെയ്നോയെ തോൽപ്പിച്ച് (17-21, 21-10, 21-11) രണ്ടാം റൗണ്ടിലെത്തി. ചൈനീസ് താരം ലിൻ ഡാനാണ് രണ്ടാം റൗണ്ടിൽ പ്രണോയിയുടെ എതിരാളി. വിയറ്റ്നാമിന്റെ എൻഗുയേൻ ടിയാനെ തോൽപ്പിച്ചാണ് (16-21, 21-12, 21-12) ലിൻ ഡാൻ രണ്ടാം റൗണ്ടിലെത്തിയത്. റഷ്യയുടെ വ്ളാദിമിർ മാൽക്കോവിനെ കീഴടക്കി (21-14, 21-17) ഒളിമ്പിക്ക് ജേതാവ് ചെൻ ലോങും രണ്ടാം റൗണ്ടിലെത്തി. മറ്റൊരു ഇന്ത്യൻ താരം ബി. സായ് പ്രണീത് ഒന്നാം റൗണ്ടിൽ കാനഡയുടെ ജേസൺ ആന്റണി പൊ ഷ്യൂവിനെ തോൽപ്പിച്ചു. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു പ്രണീതിന്റെ വിജയം (21-17, 21-16). വെറും 39 മിനിറ്റു മാത്രമാണ് മത്സരം നീണ്ടുനിന്നത്. അതേസമയം വനിതാ ഡബിൾസിൽ മേഘ്ന-പൂർവിഷ എസ്.റാം ജോഡിയും ഒന്നാം റൗണ്ടിന്റെ കടമ്പ കടന്നു. വനിതാ ഡബിൾസിൽ മേഘ്നയും പൂർവിഷയും ഗ്വാട്ടിമാല ജോഡിയായ ഡയാന കോർലെറ്റോ സോട്ടോയെയും നിക്തെ അലജാന്ദ്ര സോട്ടോമേയറെയും നേരിട്ടുള്ള ഗെയിമുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-10, 21-18. തിങ്കളാഴ്ച തുടങ്ങിയ ലോക ചാമ്പ്യൻഷിപ്പിലെ പുരുഷവിഭാഗത്തിൽ ജപ്പാന്റെ കെന്റോ മൊമോറ്റയും വനിതകളിൽ ജപ്പാന്റെ അകാനെ യമാഗുച്ചിയുമാണ് ഒന്നാം സീഡ്. ഇന്ത്യയുടെ പി.വി. സിന്ധു (അഞ്ചാം സീഡ്), സൈന നേവാൾ (8) എന്നിവരും രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. Content Highlights: BWF World Championships 2019, kidambi srikanth, Sai Praneeth, HS Prannoy off to winning start


from mathrubhumi.latestnews.rssfeed https://ift.tt/2Mr1Iv7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages