കശ്മീര്‍ സങ്കീര്‍ണ്ണമായ സാഹചര്യം;ഇമ്രാന്‍ ഖാൻ വാക്കുകളില്‍ സൗമ്യത വരുത്തണം- ട്രംപ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 19, 2019

കശ്മീര്‍ സങ്കീര്‍ണ്ണമായ സാഹചര്യം;ഇമ്രാന്‍ ഖാൻ വാക്കുകളില്‍ സൗമ്യത വരുത്തണം- ട്രംപ്

വാഷിങ്ടൺ: കശ്മീരിൽ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യ-പാക് പ്രധാനമന്ത്രിമാരുമായി ടെലിഫോൺ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യൻ പ്രധാനമന്ത്രിയോടും പാകിസ്താൻ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങൾക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീർ വിഷയവും ചർച്ച ചെയ്തു. സങ്കീർണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘർഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണിൽ സംഭാഷണം നടത്തിയത്. കശ്മീർ വിഷയത്തിനൊപ്പം ഇന്ത്യ-അമേരിക്ക വ്യാപാര തർക്കവും ചർച്ച ചെയ്തു. പാകിസ്താൻ ഇന്ത്യാ വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് മേഖലയിൽ സമാധാനം നിലനിർത്തുന്നതിന് ചേർന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. 30 മിനിറ്റാണ് സംഭാഷണം നീണ്ടു നിന്നത്. ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ട്രംപ് ടെലിഫോണിൽ വിളിച്ചു. ജമ്മുകശ്മീരിലെ പ്രശ്നങ്ങൾ തീർക്കുന്നതിന് സൗമ്യമായ രീതിയിൽ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാൻ ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇമ്രാൻ ഖാൻ-ട്രംപ് ചർച്ച. കശ്മീർ വിഷയം യുഎൻ രക്ഷാ സമിതിയിൽ ചർച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ ചർച്ച. സ്ഥിതിഗതികൾ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളേയും ബോധ്യപ്പെടുത്തുകയും സംയമനം പാലിക്കാൻ ആവശ്യപ്പെടുകയും ചെയ്തെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചു. Content Highlights:Tough situation in kashmir-says trump-Trump Dials Imran Khan, Asks To "Moderate


from mathrubhumi.latestnews.rssfeed https://ift.tt/30utude
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages