പ്രളയത്തില്‍ മുങ്ങിയ കേരളത്തെ ഒരു കൈ കൊടുത്ത് പിടിച്ചുയര്‍ത്തുവാന്‍ പല കോണുകളില്‍ നിന്നും സഹായ ഹസ്തങ്ങള്‍ എത്തുന്നുണ്ട്. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കാനായി സോഷ്യല്‍ മീഡിയകളായ ഫേസ്ബുക്ക്, വാട്‌സ്ആപ്പ്, ടെലെഗ്രാം എന്നിവയിലൂടെ മികച്ച പ്രചരണങ്ങളും നടക്കുന്നുണ്ട്. പല ഗ്രൂപ്പുകളും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല അശ്ലീല വീഡിയോ ഗ്രൂപ്പുകള്‍ പോലും ഇത്തരം പ്രവര്‍ചത്തനങ്ങള്‍ നടത്തുന്നുണ്ട്.
ടെലഗ്രാമിലൂടെ ഏറെ പ്രചാരം നേടിയ കുപ്രസിദ്ധമായ അശ്‌ളീല ഗ്രൂപ്പുകള്‍ വരെ പ്രളയ സഹായമാണ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. ഗ്രൂപ്പുകളുടെ പഴയ പേരുകള്‍ മാറ്റിയ ശേഷമാണ് പ്രളയ സംബന്ധമായ വാര്‍ത്തകളും വിവരങ്ങളും ഷെയര്‍ ചെയ്യപ്പെടുന്നത്. ഇപ്പോള്‍ ഈ ഗ്രൂപ്പുകളില്‍ ഒന്നിലും അശ്ലീല വീഡിയോകളും ഫോട്ടോകളും വരുന്നില്ലെന്നും വിവരമുണ്ട്.
മെമ്പര്‍മാരുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ഈ ഗ്രൂപ്പുകള്‍ മാറാന്‍ തീരുമാനിക്കുന്നതെന്നാണ് വിവരം. ഒരു ലക്ഷം വരെ അംഗങ്ങളുള്ള ഗ്രൂപ്പുകളാണിവ.
ഒരു ഗ്രൂപ്പില്‍ വന്ന സന്ദേശം ഇങ്ങനെ:
'ഗ്രൂപ്പ് മെമ്പേഴ്സ് സദയം ക്ഷമിക്കുക.
ഇത്രയും പേരുള്ള ഗ്രൂപ്പ് ആയതിനാല്‍ ഈ മഴക്കെടുതി കാലഘട്ടത്തില്‍ സമൂഹത്തിന് നമ്മളാല്‍ കഴിയുന്ന കൈത്താങ്ങാവുക എന്നത് സാമൂഹ്യ ബോധമുള്ള നമ്മളുടെ ഓരോരുത്തരുടെയും കര്‍ത്തവ്യമാണ്.
അതിനാല്‍ താത്കാലികമായി നമ്മുടെ ഈ ഗ്രൂപ്പ് പ്രളയ ദുരിതാശ്വാസ സഹായ ഗ്രൂപ്പ് ആക്കിയിരിക്കുന്നു.
എല്ലാവരുടെയും അകമഴിഞ്ഞ സഹായം ഗ്രൂപ്പിന് നല്‍കണം എന്നും മഴക്കെടുതികള്‍ കുറയുന്ന സാഹചര്യം കണക്കാക്കി രണ്ട് ദിവസത്തിനുള്ളില്‍ നമ്മുടെ ആ പഴയ ഗ്രൂപ്പ് പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തും എന്നും അഡ്മിന്‍ പാനലിന് വേണ്ടി എല്ലാ മെമ്പേഴ്‌സിനും വേണ്ടി അറിയിക്കുന്നു.
സഹകരണങ്ങള്‍ക്ക് നന്ദി'
from mangalam.com https://ift.tt/2Tt5Pr8
via IFTTT
No comments:
Post a Comment