ഇസ്ലാമാബാദ്: റിലയൻസ് ഗ്രൂപ്പുമായി സൗദി അരാംകോ കരാറൊപ്പിട്ടതിൽ തളർന്ന് പാകിസ്താൻ. കശ്മീർ വിഷയത്തിൽ സൗദിയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് പിന്തുണ നേടാൻ ശ്രമിച്ചുവരുന്നതിനിടെ ഇന്ത്യൻ കന്പനിയുമായി അരാംകോ കരാറൊപ്പിട്ടതിൽ പാക് സാമൂഹികമാധ്യമങ്ങളിൽ പ്രതിഷേധവും പരാതികളുമുയർന്നു. 'സഹോദരങ്ങൾ ഒരിക്കലും പിന്നിൽനിന്ന് കുത്തുകയോ ശത്രുക്കളുമായി കൈകോർക്കുകയോ ഇല്ല. സൗദിയെക്കുറിച്ചോർത്ത് ലജ്ജ തോന്നുന്നു'-കരാറിനെക്കുറിച്ച് ഒരു പാക് പൗരൻ ട്വിറ്ററിൽ കുറിച്ചതിങ്ങനെ. ഇന്ത്യൻ കന്പനിയുമായി കരാറിലേർപ്പെടുന്നതിനുമുൻപ് സൗദിക്ക് ഒന്നുകൂടി ചിന്തിക്കാമായിരുന്നെന്നും ആർക്കും മതവികാരമോ സാഹോദര്യമോ ഇല്ല പകരം കച്ചവടംമാത്രമാണ് ലക്ഷ്യമെന്നും ചിലർ ആരോപിച്ചു. റിലയൻസിന്റെ 20 ശതമാനം ഓഹരികൾ സൗദി അരാംകോയ്ക്കു വിൽക്കുകയാണെന്ന് തിങ്കളാഴ്ചയാണ് ചെയർമാൻ മുകേഷ് അംബാനി പ്രഖ്യാപിച്ചത്. റിലയൻസിന്റെ ഉടമസ്ഥതയിലുള്ള എണ്ണശുദ്ധീകരണശാലകൾക്ക് അരാംകോ ദിവസം അഞ്ചുലക്ഷം ബാരൽ അസംസ്കൃത എണ്ണ നൽകുമെന്നും അദ്ദേഹം അറിയിച്ചു. Content Highlights:Reliance - Aramco deal
from mathrubhumi.latestnews.rssfeed https://ift.tt/31BPH9o
via
IFTTT
No comments:
Post a Comment