തൃശ്ശൂർ: കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിർദേശപ്രകാരം അനാവശ്യ അറസ്റ്റുകൾ കുറയ്ക്കാനുള്ള നടപടികൾ കേരള പോലീസ് തുടങ്ങി. ഇതു സംബന്ധിച്ച് ഡി.ജി.പി. ലോക്നാഥ് ബഹ്റ എല്ലാ എസ്.പി.മാർക്കും കത്തയച്ചു. ഓരോ മാസവും അഞ്ചാം തീയതിക്കുമുമ്പ് ഇതിന്റെ വിലയിരുത്തൽ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തേക്ക് എസ്.പി.മാർ അയയ്ക്കണം. അറസ്റ്റുകളുടെ എണ്ണം കുറച്ചാൽ കേരള പോലീസിന് കേന്ദ്രസർക്കാരിന്റെ പാരിതോഷിക വാഗ്ദാനവുമുണ്ട്. പോലീസ് ഓഫീസർക്ക് അത്യാവശ്യമാണെന്ന് ബോധ്യപ്പെട്ടാലേ അറസ്റ്റ് പാടുള്ളുവെന്ന് ഡി.ജി.പി.യുടെ കത്തിൽ പറയുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഓരോ കൊല്ലവും സംസ്ഥാന പോലീസ് നവീകരണത്തിന് ലക്ഷക്കണക്കിന് രൂപ നൽകാറുണ്ട്. ഇത്തരം ഗ്രാൻറുകൾ ചില വ്യവസ്ഥകളോടെയാണ് നൽകാറ്്. ഇക്കൊല്ലത്തെ വ്യവസ്ഥകളുടെ ഭാഗമായിട്ടാണ് അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാനുള്ള നിർദേശം. കേസിൽ പ്രതിയാവുന്ന ഒരാൾ തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും കോടതിയിൽ ഹാജരാവാതിരിക്കാനും സാധ്യതയുണ്ടെങ്കിൽ അറസ്റ്റ് ഒഴിവാക്കുന്ന കാര്യത്തിൽ ബസപ്പെട്ട പോലീസ് ഓഫീസർ ജാഗ്രത പുലർത്തണം. സംസ്ഥാനങ്ങൾ അറസ്റ്റ് ചട്ടങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നിസ്സാര അറസ്റ്റുകളുടെ എണ്ണം കുറയ്ക്കാൻ കേന്ദ്രം ഒരുങ്ങുന്നത്. Content Highlights:If the arrest is reduced,state gets the centers reward
from mathrubhumi.latestnews.rssfeed https://ift.tt/2ZGUp5r
via
IFTTT
No comments:
Post a Comment