കിടിലന്‍ ഗോളുമായി റൂബന്‍ നെവസ്; പോഗ്ബ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ യുണൈറ്റഡിന് സമനില - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, August 19, 2019

കിടിലന്‍ ഗോളുമായി റൂബന്‍ നെവസ്; പോഗ്ബ പെനാല്‍റ്റി പാഴാക്കിയ മത്സരത്തില്‍ യുണൈറ്റഡിന് സമനില

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ രണ്ടാം മത്സരത്തിൽ കരുത്തരായ മാഞ്ചെസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ കുരുക്കി വോൾവ്സ്. പോൾ പോഗ്ബ പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ഇരുടീമുകളും ഓരോ ഗോൾ വീതം നേടി. 27-ാം മിനിറ്റിൽ ആന്തണി മാർഷ്യലിലൂടെ യുണൈറ്റഡാണ് ആദ്യം മുന്നിലെത്തിയത്. യുണൈറ്റഡ് കുപ്പായത്തിൽ താരത്തിന്റെ 50-ാം ഗോളായിരുന്നു ഇത്. റാഷ്ഫോർഡിന്റെ പാസിൽ നിന്നായിരുന്നു മാർഷ്യലിന്റെ ഗോൾ. മികച്ച ആക്രമണങ്ങളിലൂടെ യുണൈറ്റഡ് ആദ്യ പകുതിയിൽ ലീഡ് നിലനിർത്തി. ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചതും യുണൈറ്റഡ് തന്നെയായിരുന്നു. എന്നാൽ പകരക്കാരനായി ട്രയോരെ എത്തിയതോടെ വോൾവ്സ് യുണൈറ്റഡിനെ വിറപ്പിച്ചു തുടങ്ങി. 55-ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് വലയിലെത്തിച്ച് റൂബൻ നെവസ്, വോൾവ്സിനെ ഒപ്പമെത്തിച്ചു. ഇരു ടീമുകളും വിജയത്തിനായി പൊരുതുന്നതിനിടെ 67-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി യുണൈറ്റഡിന് പ്രതീക്ഷ നൽകിയതാണ്. പക്ഷേ പോൾ പോഗ്ബയുടെ കിക്ക് റൂയി പട്രീസിയോ എളുപ്പത്തിൽ രക്ഷപ്പെടുത്തി. കഴിഞ്ഞ സീസണിൽ മൂന്ന് തവണ ഏറ്റുമുട്ടിയിട്ടും വോൾവ്സിനെ കീഴടക്കാൻ സാധിക്കാതിരുന്ന യുണൈറ്റഡിനും തിങ്കളാഴ്ചയും അതിന് മാറ്റമുണ്ടാക്കാൻ സാധിച്ചില്ല. Heres all the action from our Monday night visit to Molineux 🎥 #MUFC #WOLMUN pic.twitter.com/8a9GvpBukf — Manchester United (@ManUtd) August 19, 2019 രണ്ടു മത്സരങ്ങളിൽ നിന്ന് നാലു പോയന്റുമായി പട്ടികയിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്. വോൾവ്സ് 13-ാം സ്ഥാനത്തും. Content Highlights:Neves stunner earns Wolves draw with United


from mathrubhumi.latestnews.rssfeed https://ift.tt/2YYkTmu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages