വാഷിങ്ടണ്‍: ജമ്മുകശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണുള്ളതെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ട്വിറ്റ്. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക്ക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി ചര്‍ച്ചനടത്തിയെന്നും ട്രംപ് പറഞ്ഞു.
തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി അരമണിക്കൂര്‍ നീണ്ടു നിന്ന ടെലിഫോണ്‍ സംഭാഷണം നടത്തിയെന്നും. കശ്മീര്‍ വിഷയത്തിനൊപ്പം ഇന്ത്യാ അമേരിക്ക വ്യാപാര തര്‍ക്കവും ചര്‍ച്ച ചെയ്തുവെന്നും പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് മോദി പറഞ്ഞുവെന്നും ട്രംപ് പറഞ്ഞു.
ട്രംപിന്റെ ട്വിറ്റ് ഇങ്ങനെ, 'എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പാകിസ്താന്‍ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണം.''
ഒരാഴ്ചക്കിടെ ഇമ്രാന്‍ ഖാനുമായി രണ്ടാം വട്ടമാണ് ട്രംപ് ചര്‍ച്ച നടത്തുന്നത്. കശ്മീരിനെക്കുറിച്ച് ഇരുരാജ്യങ്ങളും ആരോപണപ്രത്യാരോപണം നിര്‍ത്തി സൗമ്യമായ രീതിയില്‍ പ്രസ്താവനകളും ചര്‍ച്ചകള്‍ നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. ആദ്യ ചര്‍ച്ച കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു.
Spoke to my two good friends, Prime Minister Modi of India, and Prime Minister Khan of Pakistan, regarding Trade, Strategic Partnerships and, most importantly, for India and Pakistan to work towards reducing tensions in Kashmir. A tough situation, but good conversations!— Donald J. Trump (@realDonaldTrump) August 19, 2019
from mangalam.com https://ift.tt/2Z4FzcE
via IFTTT
No comments:
Post a Comment